മാനുഷിക പരിഗണനയോടെ നിയമം നടപ്പാക്കണം: ടി. നസിറുദ്ദീന്‍
പയ്യാവൂര്‍: കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും ഉപകാരപ്രദമായ വാടക-കുടിയാന് നിയമം എത്രയുംവേഗം നടപ്പാക്കണമെന്നും നിയമം നടപ്പാക്കുമ്പോള്‍ മാനുഷിക പരിഗണനയോടെയാകണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ വ്യാപാരഭവനും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷനായി. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ എ.സി ഓഡിറ്റോറിയം ഉദ്ഘാടനവും ടി.എം ജോഷി എക്സിക്യൂട്ടീവ് ഹാള്‍ ഉദ്ഘാടനവും ടി.പി അഷ്റഫ് സെക്രട്ടറിയേറ്റ് ഹാള്‍ ഉദ്ഘാടനവും പി. ബാഷിത്ത് ഓഫിസ് ഉദ്ഘാടനവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോയി കൊന്നയ്ക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്തംഗം ജോയി ജോസഫ് ജീവകാരുണ്യ സഹായ വിതരണം നടത്തി. ടോമി പറത്താനത്ത് വ്യാപാരികളെ ആദരിച്ചു.
ചാക്കോ മുല്ലപ്പള്ളി, ശ്രീകണ്ടാപുരം മേഖല പ്രസിഡന്റ് ജോര്‍ജ് തോണിക്കല്‍, ജില്ലാ സെക്രട്ടറി മുനീറുദീന്, പി.എം ആന്റണി, എം.ആര് വിജയന്, കെ.പി അയൂബ്, സി.സി മാമുഹാജി, കെ. സുരേഷ് കുമാര്‍, വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, കെ.വി പ്രകാശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."