HOME
DETAILS
MAL
കഞ്ചാവും മാരകായുധങ്ങളും പൊലിസ് പിടിച്ചെടുത്തു
backup
April 14 2019 | 04:04 AM
കോവളം: കോവളത്ത് സ്വകാര്യ ഹോട്ടലില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ മുറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും മാരകായുധങ്ങളും പൊലിസ് പിടിച്ചെടുത്തു. ആവാടുതുറയിലെ സ്വകാര്യ ഹോട്ടലില്‍ നിന്നാണ് അരക്കിലോയോളം തൂക്കം വരുന്ന കഞ്ചാവും മാരകായുധങ്ങളും കോവളം പൊലിസ് കണ്ടെടുത്തത്. കോവളം പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഈ ഹോട്ടല്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു.
സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലായതായും പിടിച്ചെടുത്ത കഞ്ചാവ്, ആയുധം എന്നിവ ഹോട്ടലില്‍ സൂക്ഷിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടന്ന് വരുന്നതായും കോവളം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."