HOME
DETAILS
MAL
കനത്ത മഴയും കടല്‍ക്ഷോഭവും: കടല്‍വെള്ളം കയറി തീരദേശവാസികള്‍ ദുരിതത്തില്‍
backup
July 15 2018 | 22:07 PM
കൊയിലാണ്ടി: കനത്ത മഴയും കാറ്റും, കടല്‍ക്ഷോഭവും ശക്തം. കരയിലേക്ക് കടല്‍വെള്ളം കയറി മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍. ചാലില്‍ പറമ്പ് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളവും മുടങ്ങി.
ചെറിയമങ്ങാട് തോട് വഴിയാണ് കടലില്‍ നിന്നും വെള്ളം അടിച്ചു കയറിയത്. ചാലില്‍ പറമ്പില്‍ ഭാഗത്തെ 30 വീടുകളിലുള്ളവരാണ് ദുരിതം പേറുന്നത്. കിണറുകളിലേക്ക് വെള്ളം കയറിയത് കാരണം ശുദ്ധജലത്തിനും ഇവര്‍ നെട്ടോട്ടമോടുകയാണ്.
കനത്ത മഴയില്‍ ചെറിയമങ്ങാട് ക്ഷേത്ര മൈതാനവും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. സമീപത്തെ വീടുകളിലുള്ളവര്‍ക്ക് വെള്ളം പൊങ്ങിയത് കാരണം വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളകെട്ട് കാരണം വിദ്യാഥികള്‍ക്ക് വിദ്യാലയങ്ങളിലേക്ക് പോകാനാകാതെ പ്രയാസം നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."