കെ.എസ്.ഇ.ബി ഓഫിസ് തിക്കോടിക്ക് നഷ്ടപ്പെടാന്‍ സാധ്യത
പയ്യോളി: തിക്കോടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫിസ് തിക്കോടിയില്‍ നിന്നും മാറ്റി സ്ഥാപിക്കാനുള്ള സാധ്യതയേറെ. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റേണ്ടി വരുന്ന ബില്‍ഡിങിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
ചോര്‍ന്നൊലിക്കുകയും ടോയ് ലറ്റ് പൊട്ടിപ്പൊളിയുകയും ചെയ്തിട്ടും റോഡിന് പോകുന്ന കാരണത്താല്‍ റിപ്പയര്‍ ചെയ്യാന്‍ ബില്‍ഡിങ് ഉടമ തെയ്യാറാവുന്നില്ലത്രെ. സൗകര്യപ്രദമായ വിശാലമായ ബില്‍ഡിങിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 1800 സ്ക്വയര്‍ ഫീറ്റ് ബില്‍ഡിങ് ലഭ്യമാകുന്നില്ലെങ്കില്‍ കെ.എസ്.ഇ.ബി ഓഫിസും തിക്കോടിക്ക് നഷ്ടപ്പെടുമെന്നാണ് കരുതേണ്ടത്.നേരത്തെ തിക്കോടി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ് ഓഫിസും കത്തോലിക് സിറിയക് ബാങ്കും പഞ്ചായത്ത് ബസാറിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് കെ.എസ്.ഇ.ബി ഓഫിസും ഇവിടേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കെ.എസ്.ഇ.ബി ഓഫിസ് എടുക്കപ്പെട്ട് കഴിഞ്ഞാല്‍ കൃഷി ഭവന് മാത്രമായിരിക്കും തിക്കോടിയില്‍ അവശേഷിക്കുന്നത്.ഹൈവേ വികസനവുമായി ബന്ധപ്പെട്ട് തിക്കോടി ടൗണിന്റെ ഇരുഭാഗത്തുള്ള ബില്ഡിങുകളാക്കെ പൊളിച്ച് മാറ്റേണ്ടി വരുമ്പോള്‍ തിക്കോടി ടൗണ്‍ ഇല്ലാതാവുന്ന അവസ്ഥ വരും. അതിനിടയില്‍ കെ.എസ്.ഇ.ബി ഓഫിസ് നന്തിയിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ നടക്കുന്നതായിട്ടാണറിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."