HOME
DETAILS

പുതുശ്ശേരി മേഖലയിലെ കാട്ടാന ശല്യം തടയാന്‍ 35ലക്ഷത്തിന്റെ പദ്ധതി

  
backup
July 18 2016 | 18:07 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d

 


പുതുശ്ശേരി: പുതുശ്ശേരി മരുതറോഡ് പഞ്ചായത്തുകളിലെ വന്യമൃഗശല്യം തടയുന്നതിന് സോളാര്‍ പവര്‍ ഫെന്‍സിങ്, എലിഫന്റ്പ്രൂഫ് ട്രഞ്ച് എന്നിവ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി. നിയമസഭയില്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യത്തെ തുടര്‍ന്നാണ് വനം മന്ത്രി കെ രാജു 20 ലക്ഷം രൂടി വകയിരുത്തിയതായി അറിയിച്ചത്.
നേരത്തെ ഈ ആവശ്യത്തിന് 15ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ അധിക തുക അനുവദിച്ചത്. ഈ മേഖലയില്‍ വന്യ മൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയുംചെയ്യുന്ന പശ്ചാത്തലത്തിലാണ് വി.എസ് അച്യുതാനന്ദന്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ നടപടിയെ കര്‍ഷകരും നാട്ടുകാരും ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നത്.
വന്യമൃഗശല്യം കാരണം നൂറുകണക്കിന് കര്‍ഷകര്‍ ആയിരത്തോളം ഏക്കര്‍ കൃഷി ഉപേക്ഷിച്ചു പോകുകയാണ്. ഇപ്പോഴും കൃഷി ഉപേക്ഷിക്കാനുള്ള ആലോചനയിലുമാണ്. പുതുശ്ശേരി പഞ്ചായത്തിലെ വേലഞ്ചേരി, വല്ലടി, മുക്രോണി, കോങ്ങോട്ട്പാടം, പന്നിമട, ഇളമ്പര്‍ക്കാട്, ആക്കാംകുന്നം, വേനോലി മരുതറോഡ് പഞ്ചായത്തിലെ കിഴക്കേത്തറ, നാമ്പള്ളം, പടലിക്കാട് എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷിനാശമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഈ മേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിച്ചിരുന്നു. നെല്ല്, തെങ്ങ്, വാഴ, കപ്പ, പച്ചക്കറി എന്നിവയൊക്കെ നശിപ്പിക്കപ്പെട്ടു. കാട്ടാനശല്യം രൂക്ഷമായതോടെ പലരും കൃഷിയിറക്കാതെയുമായി.
ഇതോടെ കാര്‍ഷികമേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന നിരവധി കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലായി. കൃഷി നശിച്ചാല്‍ നഷ്ടപരിഹാരത്തുക ലഭിക്കാന്‍ കടമ്പകള്‍ ഏറെയാണ്. ലളിതമായ വ്യവസ്ഥകളെ പൂര്‍ണമായും മാറ്റി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയതിനാല്‍ കര്‍ഷകര്‍ ഈ വഴിക്കു പോകാതായി. കൃഷി നശിച്ചാല്‍ അത് സ്വയം സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. തുക തുച്ഛമായതിനാല്‍ കര്‍ഷകര്‍ ഇതിനുവേണ്ടി സമയം ചെലവഴിക്കാനും തുനിയുന്നില്ല.
ആദ്യമൊക്കെ കാട്ടാനശല്യം വനമേഖലയോടു ചേര്‍ന്ന ഉള്‍പ്രദേശങ്ങളിലായിരുന്നുവെങ്കില്‍ സമീപകാലത്ത് അത് നാട്ടിന്‍ പുറങ്ങളിലുമെത്തി. ഇതോടെ ജനവാസകേന്ദ്രങ്ങളിലും കാട്ടാന ഭീഷണി തുടങ്ങി. രാത്രി ഒമ്പതുകഴിഞ്ഞാല്‍ ആനകള്‍ എത്തുന്നത് പതിവായി. ഈ ബജറ്റില്‍ ആവശ്യത്തിന് ഫണ്ട് അനുവദിച്ചതിനാല്‍ പ്രതിരോധനടപടി കാര്യക്ഷമമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ വനത്തിനകത്തേക്ക് തുരത്തിയതിനുശേഷം സോളാര്‍ വേലികളും കിടങ്ങും സ്ഥാപിച്ചാല്‍ അവയുടെ ശല്യം ഇല്ലാതാകുമെന്നും നഷ്ടം കൂടാതെ കൃഷി സംരക്ഷിക്കാനാകുമെന്നും കര്‍ഷകര്‍ പറയുന്നു. പുതുശേരി പഞ്ചായത്തിലെ മുന്‍ എല്‍ഡിഎഫ് ഭരണസമിതി കാട്ടാനശല്യത്തെ തടയാന്‍ പ്രത്യേകം ഫണ്ട് നീക്കിവച്ചിരുന്നു. പിന്നീട്‌വന്ന യുഡിഎഫ് ഭരണസമിതി അത് തുടര്‍ന്നില്ല.
ഇപ്പോള്‍ വീണ്ടും എല്‍ഡിഎഫ് ഭരണസമിതിയാണ് അധികാരത്തിലുള്ളത് അതിനാല്‍ പഞ്ചായത്തിന്റെ സഹായവും ലഭിക്കുമെന്നാണ് നാട്ടുകാരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച്‌വര്‍ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ സര്‍ക്കാര്‍ ഈ ആവശ്യത്തിലേക്ക് ഒരുവിധ ഫണ്ടും നല്‍കിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago