സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ; മാര്‍ഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കായുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. കാപ്‌സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
കൊവിഡ് കവച, കൊവിഡ് രക്ഷാ ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്ക് ആശുപത്രികളില്‍ സൗജന്യം ലഭിക്കും. കൊവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനറല്‍ വാര്‍ഡില്‍ 2,300 രൂപ, ഐ.സി.യു 6,500, ഐ.സി.യു വെന്റിലേറ്റര്‍ 11,500 എന്നിങ്ങനെയാണ് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കായുള്ള പ്രതിദിന നിരക്ക്.
ഇതിനിടെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊവിഡ് ആശുപത്രികളില്‍ വി.ഐ.പികള്‍ക്കായി പ്രത്യേക മുറികള്‍ ഒരുക്കണമെന്ന ഉത്തരവുമിറങ്ങി. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികളില്‍ വി.ഐ.പി മുറികളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഓരോ കൊവിഡ് ആശുപത്രികളിലും മൂന്നു മുറികള്‍ വീതം വി.ഐ.പികള്‍ക്കായി തയാറാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."