കേന്ദ്ര സ്പോര്‍ട്സ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടികാഴ്ച
ആലുവ: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സെമി ഫൈനലോ, ഫൈനലോ കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനോട് ആവശ്യപ്പെട്ടു. വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്കി. വെള്ളിയാഴ്ച വൈകീട്ട് ആലുവ പാലസിലാണ് ഇരുവരും കൂടികാഴ്ച നടത്തിയത്.
ലോക കപ്പിനായുള്ള കൊച്ചിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അതൃപ്തി രേഖപ്പെടുത്തി. ഒരുക്കങ്ങള്‍ക്ക് വേഗത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് പതിനഞ്ചിനകം എല്ലാം ജോലികളും പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പും നല്‍കിയതായി വിജയ് ഗോയല്‍ പറഞ്ഞു. മെയ് പതിനഞ്ചിന് ശേഷം ഒരിക്കല്‍ കൂടി കൊച്ചിയിലെത്തി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സര്‍വ്വകലാശായില്‍ മുപ്പത് ഏക്കര്‍ സ്ഥലം ദേശീയ കായിക അക്കാദമി സ്ഥാപിക്കുന്നതിനായി കൈമാറാനും ചര്‍ച്ചയില്‍ ധാരണയായി.
മുന്‍ സര്‍ക്കാറിന്റെ കാലത്താണ് സ്ഥലം അനുവദിച്ചത്. തലശ്ശേരിയില്‍ അത്ലറ്റിക് സെന്ററിന് വേണ്ടി ടര്‍ഫ് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറുമായി ധാരണപത്രം ഒപ്പിടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ലോകകപ്പിന് എല്ലാ പിന്തുണയും കേന്ദ്രം നല്‍കുന്നുണ്ടെന്നും എല്ലാം ഭംഗിയായി പോകുന്നുണ്ടെന്നും മുഖ്യമന്ത്രിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."