അംബേദ്കര്‍ ജന്മദിനാഘോഷം
കണ്ണൂര്‍: അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ സൃഷ്ടിച്ച ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ എറ്റെടുക്കണമെന്നും അതിന് കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ അംബേദ്കറുടെ 128ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ അജണ്ടകള്‍ മാത്രമുള്ള ഭരണഘടന സൃഷ്ടിക്കാന്‍ മോദിയും കൂട്ടരും ശ്രമിക്കുമ്പോള്‍ രാജ്യത്ത് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമായി മാറണമെന്നും പാച്ചേനി വ്യക്തമാക്കി.
അജിത് മാട്ടൂല്‍ അധ്യക്ഷനായി. കാട്ടാമ്പള്ളി രാമചന്ദ്രന്‍, റീന കൊയ്യോന്‍, കെ.വി ഹാരിസ്, ഷറഫുദീന്‍ കാട്ടാമ്പള്ളി, ബാബുരാജ്, കെ. ദാമോദരന്‍, എ.എന്‍ ആന്തൂരാന്‍, പി. ചന്ദ്രന്‍, രാജീവന്‍ പാപ്പിനിശ്ശേരി, ശ്രീജേഷ് കൊയിലേരിയന്‍, രാജീവന്‍ മിനിയാടന്‍, ബേബി രാജേഷ്. കെ. ബിന്ദു, ബിജു കൊളച്ചേരി, രഘു താഴത്തുവയല്‍, ദിനേശന്‍ കൊളച്ചേരി, ബാബു കാട്ടാമ്പള്ളി, പ്രമോദ് കെ. ജാഫര്‍, അബ്ദുല്‍സലാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."