HOME
DETAILS

മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീതിയില്‍

  
backup
July 17, 2018 | 5:31 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2

 

കാളികാവ്: ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ജില്ലയുടെ മലയോര ഗ്രാമങ്ങള്‍ . ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞു. കാളികാവ്, കരുവാരക്കുണ്ട്, തുവ്വൂര്‍, ചോക്കാട്, അമരമ്പലം തുടങ്ങിയ പഞ്ചായത്തുകളിലാണ് തോടുകളും പുഴകളും നിറഞ്ഞിട്ടുള്ളത്. തിങ്കളാഴ്ച രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ പുഴകളും തോടുകളും നിറഞ്ഞത് കരകവിഞ്ഞു. കാളികാവ് ചെത്ത് കടവില്‍ പുഴ ഗതി മാറി മൈതാനത്തിലൂടെയാണ് ഒഴുകിയത്.
കാളികാവ് മങ്കുണ്ടില്‍ നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയിലേക്ക് വെള്ളം കയറി. റോഡില്‍ വെള്ളം മൂടിയതിനാല്‍ രണ്ട് മണിക്കൂറിലധികം ഗതാഗത തടസമുണ്ടായി. വെന്തോടന്‍ പടിയിലെ മുത്തന്‍ തണ്ട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കോട്ടപ്പുഴയില്‍ മൂച്ചിക്കല്‍ കടവില്‍ വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകിയതിനാല്‍ ഗതാഗതം തടസപ്പെട്ടു.
മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടുമെന്ന ഭീതിയിലാണ് മലയോര വാസികള്‍. കരുവാരക്കുണ്ട് കൂമ്പന്‍ മലവാരം, കാളികാവ് അടയ്ക്കാ കുണ്ട്, പോത്തന്‍കാട്, എഴുപതേക്കര്‍, ചോക്കാട്, വള്ളിപ്പൂള, കോഴിപ്ര മലവാരങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീതി നേരിടുന്നത്. ഈ മലവാരങ്ങളിലെല്ലാം മുമ്പ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതാണ്. തോട്ടം തൊഴിലാളികളും ആദിവാസികളും ഉള്‍പടെയുള്ളവരാണ് ഈ മേഖലയില്‍ കൂടുതലും താമസിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ വായ്പകൾ ചതിക്കുഴിയാകുന്നു; യുഎഇയിലെ പ്രവാസികൾക്കും യുവാക്കൾക്കും വിദഗ്ധരുടെ ജാഗ്രതാ നിർദ്ദേശം

uae
  •  11 days ago
No Image

എം.എല്‍.എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോര്‍പറേഷന്‍ കെട്ടിടം; ഓഫിസ് വിവാദത്തില്‍ വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥന്‍

Kerala
  •  11 days ago
No Image

പൊന്നിന് തീവില; യുഎഇയിൽ സ്വർണ്ണത്തിന് പകരം വജ്രാഭരണങ്ങളിലേക്ക് കണ്ണ് നട്ട് പ്രവാസികൾ

uae
  •  11 days ago
No Image

അവസാനശ്വാസത്തിലും പറഞ്ഞത് 'ഞാന്‍ ഇന്ത്യക്കാരന്‍'; ചൈനക്കാരനെന്ന് പറഞ്ഞ് ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

National
  •  11 days ago
No Image

റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Kerala
  •  11 days ago
No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  11 days ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  11 days ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  11 days ago