വയല്‍ കമ്മിറ്റിയുടെ അധികാരം എടുത്തുമാറ്റി; കെട്ടിടം പണിയുന്നവര്‍ ബുദ്ധിമുട്ടിലായി
തൃക്കരിപ്പൂര്‍: നികത്തിയ ഭൂമിയില്‍ കെട്ടിടം പണിയാന്‍ വയല്‍ കമ്മിറ്റിക്കുണ്ടായിരുന്ന അധികാരം എടുത്തുമാറ്റിയതോടെ വീടുവെക്കുന്നവരും മറ്റു കെട്ടിടങ്ങള്‍ പണിയാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ബുദ്ധിമുട്ടായി. 2008നു മുന്‍പു നികത്തിയ ഭൂമിയില്‍ വീടെടുക്കാന്‍ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എടുക്കുന്ന തീരുമാനത്തിനുസരിച്ച് വീടുവെക്കാവുന്നതാണ്. എന്നാല്‍ ഇനി മുതല്‍ റവന്യൂ ഡവലപ്പ്മെന്റ് ഓഫിസര്‍ക്ക് അപേക്ഷ നല്‍കുകയും ജില്ലാ കലക്ടര്‍ അനുമതി നല്‍കുകയും ചെയ്യണം. ഈ അനുമതി പത്രവുമായി മാത്രമേ പഞ്ചായത്തില്‍ വീടുവെക്കാന്‍ അനുമതിക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. റീസര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മിക്ക ഭൂമികളും വെറ്റ്ലാന്റ് ഇനത്തില്‍ പെടുന്നവയാണ്. വെറ്റ്ലാന്റ് ഭൂമിയില്‍ വീട് വെക്കാനും കലക്ടറുടെ അനുമതി വേണം. നിയമം വരുന്നതിന് മുന്‍പായി പഞ്ചായത്തിലും വയല്‍ കമ്മിറ്റി മുന്‍പാകെയും ആയിരക്കണക്കിന് അപേക്ഷകളാണ് കെട്ടികിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."