'#ബാബരി സിന്ദാ ഹേ'- ഭൂമി പൂജക്കിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ക്യാംപയിന്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി '#ബാബരി സിന്ദാ ഹേ'ക്യാംപെയ്ന്‍. ബാബരി കേസില്‍ സുപ്രിം കോടതി വിദിതികച്ചും ഏകപക്ഷീയമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍.
ബാബരി മസ്ജിദ് പള്ളിയായിരുന്നെന്നും അത് പള്ളിയായി തന്നെ തുടരുമെന്നും അടുത്ത തലമുറയോട് തങ്ങള്‍ അത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഫൈസല്‍ നദീം എന്ന ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്യുന്നു.
#Babri Masjid was a Mosque and will always be a Mosque. In Sha Allah ☝#BabriZindaHai #BabriZindaHai pic.twitter.com/lbi1JU2Aqm
— Md shadab raqi (@md_raqi) August 5, 2020
രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനേയും ക്യാംപെയ്നില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഹിന്ദുത്വത്തിന് വഴങ്ങി മതേതരത്വത്തെക്കുറിച്ച് വാചാലരാകുന്നുവെന്ന് അമീര്‍ ബാബു ട്വീറ്റ് ചെയ്തു.
#Babri Masjid was a Mosque and will always be a Mosque. In Sha Allah ☝#BabriZindaHai #BabriZindaHai pic.twitter.com/lbi1JU2Aqm
— Md shadab raqi (@md_raqi) August 5, 2020
കോണ്‍ഗ്രസ് ശരിയായ മുഖം കാണിച്ചുവെന്നാണ് മറ്റൊരു ട്വീറ്റ്. ആര്‍.എസ്.എസിന്റെ ആശയം സ്വീകരിക്കുന്ന ഇത്തരം പാര്‍ട്ടികള്‍ക്ക് മതേതരത്വം എന്ന് പറയുന്നത് ഒരു ബ്രന്‍ഡ് നെയിം മാത്രമാണെന്നും ഈ യൂസര്‍ കുറ്റപ്പെടുത്തുന്നു.
5th August 2020 another black day of Indian history will be remembered for ever #BabriZindaHai pic.twitter.com/cVwzWV0Z1q
— DR Saquib ڈاکٹر ثاقب (@drmsaquib) August 5, 2020
കശ്മീരും മുസ് ലിങ്ങളും വരുമ്പോള്‍ മതേതര രാഷ്ട്രീയമില്ല. വെറും ഹിന്ദുത്വ നാസിസം മാത്രമേ ഉള്ളൂ- മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റ് അഞ്ച് മുസ്‌ലിങ്ങള്‍ക്ക് കറുത്ത ദിനമാണ് ശബ്‌നം ട്വീറ്റ് ചെയ്യുന്നു. ഒരിക്കലും മറക്കില്ല- ഖാന്‍ സാജിദ് എന്ന യൂസര്‍ ട്വീറ്റ് ചെയ്യുന്നു.
#Black days of Indian democracy
— Md shadab raqi (@md_raqi) August 5, 2020
6th December 1992
5th August 2020#BabriZindaHai pic.twitter.com/6QxFfeOE4y
പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അയോധ്യയിലെ ഭൂമിപൂജാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."