ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ദുരൂഹതയുയര്‍ത്തി സൈക്കിളുകള്‍
ചങ്ങരംകുളം: കഴിഞ്ഞ ഒരുമാസമായി ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ദുരൂഹതയുയര്‍ത്തി സൈക്കിളുകള്‍. ജങ്ഷനില്‍ ഐറിസ് ടാക്സി സ്റ്റാന്‍ഡ് സമീപത്ത് പുതിയ ബസ് ബേക്ക് പുറകിലായാണ് വിദ്യാര്‍ഥികളുടേതെന്ന് തോന്നിക്കുന്ന രണ്ട് സൈക്കിളുകള്‍ ചാരിവച്ചിരിക്കുന്നത്.
സൈക്കിള്‍ കുട്ടികളുടെ ആയത് കൊണ്ടും വലിയ പഴക്കമില്ലാത്തത് ആയതുമാണ് പ്രദേശവാസികളില്‍ ആശങ്ക പരത്തുന്നത്. മോഷ്ടാക്കള്‍ കൊണ്ട് വച്ചതാവും സൈക്കിള്‍ എന്ന നിഗമനത്തിലാണ് സമീപത്തെ ഐറിസ് ടാക്സി ഡ്രൈവര്‍മാര്‍. ഒരു സൈക്കിളില്‍ എരമംഗലത്തെ സൈക്കിള്‍ കടയുടെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ പരിസരത്തുള്ള ഏതെങ്കിലും കുട്ടികളുടെ സൈക്കിള്‍ ആവാം ഇതെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ബസ് സ്റ്റോപ്പിന് സമീപത്ത് കഴിഞ്ഞ ഒരു മാസത്തിലധികമായി സൈക്കിള്‍ കണ്ടെത്തിയ വിവരം ഡ്രൈവര്‍മാര്‍ പൊലിസിനെ അറിയിച്ചിരുന്നെങ്കിലും സംഭവം പൊലിസും ഗൗരവമായി എടുത്തില്ലെന്നും പരിസരവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."