HOME
DETAILS

ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ സെബര്‍ പോരാളികള്‍ കുതിര കയറുന്നു, നടപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

  
backup
August 10, 2020 | 1:02 PM

cyber-%e2%80%8b%e2%80%8bfighters-ride-roughshod-over-journalists-asking-unwanted-questions-union-demands-action

തിരുവനന്തപുരം: വനിത മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പംഅനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും. ഭരണാധികാരികള്‍ മാറിവരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയുംചെയ്യുന്നതു സ്വാഭാവികം മാത്രമാണ്.

കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞകാലങ്ങളിലെല്ലാം മാധ്യമങ്ങള്‍ ഭരണകൂടങ്ങളെകൈകാര്യം ചെയ്തിട്ടുള്ളത് അങ്ങനെയാണ്. ഇഷ്ടമില്ലാത്ത വാര്‍ത്ത വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും
അനുവദിക്കാനാവില്ല.


ജനാധിപത്യത്തിന്റെ എന്നല്ല, മനുഷ്യത്വത്തിന്റെ തന്നെ സീമകള്‍ ലംഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ പോരാളികള്‍ അഴിഞ്ഞാടുന്നത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായമനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍, ഏഷ്യനെറ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചു
വിടുന്നത്.

അങ്ങേയറ്റം അപലപനീയമായ നടപടിയാണിത്. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ്ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന് യൂണിയന്‍ പ്രിസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  a month ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  a month ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  a month ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  a month ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  a month ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  a month ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  a month ago
No Image

സുഡാനിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് യുഎഇ; രാജ്യത്തേക്ക് സഹായം എത്തിക്കാൻ തയ്യാറാണെന്ന് അൻവർ ​ഗർ​ഗാഷ്

uae
  •  a month ago
No Image

കളിക്കളത്തിൽ ആ താരം എന്നെ ശ്വാസം വിടാൻ പോലും അനുവദിച്ചിരുന്നില്ല: റൊണാൾഡോ

Football
  •  a month ago
No Image

ദീപാവലി ആഘോഷം: ബെംഗളൂരുവിൽ പടക്കം പൊട്ടിക്കലിനിടെ കണ്ണിന് പരുക്കേറ്റ് റിപ്പോർട്ട് ചെയ്തത് 130-ലധികം കേസുകൾ; ഭൂരിഭാഗവും കുട്ടികൾ

National
  •  a month ago