HOME
DETAILS

തുടര്‍ ദിവസങ്ങളിലുള്ള വൈദ്യുതി മുടക്കം; ബാങ്കിന് മുന്‍പില്‍ നീണ്ടനിര

  
backup
April 18, 2019 | 7:21 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%88

അഗളി: വേനല്‍ കനത്തതോടെ വൈദ്യുതി മുടക്കം പതിവായതിനാല്‍ ജനങ്ങള്‍ ദുരിതത്തില്‍. വിവിധ ഇടപാടുകള്‍ക്കായി അഗളിയിലെ ബാങ്കുകളെ സമീപിച്ചവര്‍ക്കാണ് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നത്. പെന്‍ഷന്‍ തുക, തൊഴിലുറപ്പ് ഫണ്ട്, വീടു നിര്‍മാണ ധന സഹായം എന്നിവക്കായി രാവിലെ മുതല്‍ ബാങ്കിന് മുന്‍പില്‍ ക്യു നിന്നവരാണ് വൈദ്യുതി മുടക്കം കാരണം വലഞ്ഞത്. വൈദ്യുതി മുടക്കം പതിവായതോടെ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായതാണ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കിയത്. ബാങ്കിനകത്ത് ജനം നിറഞ്ഞ് കവിഞ്ഞതോടെ വരി റോഡിലേക്ക് നീളുകയായിരുന്നു. തിരക്ക് വര്‍ധിച്ചതോടെ ഷട്ടര്‍ താഴ്ത്തി ജനങ്ങളെ നിയന്ത്രിക്കാന്‍ ബാങ്കുകാരും നിര്‍ബന്ധിതരായി.
ദൂര ദേശത്ത്‌നിന്ന് കനറാ ബാങ്കിനേയും സ്‌റ്റൈറ്റ് ബാങ്കിനെയും ആശ്രയിച്ച ആദിവാസികളടക്കമുള്ള ജനങ്ങള്‍ വെള്ളംപോലും കഴിക്കാതെയാണ് രാവിലെ മുതല്‍ ബാങ്കിന് മുന്നിലെത്തിയിരുന്നത്. വിഷുവിന്റെ അവധി ദിനത്തന് ശേഷമുള്ള രണ്ട് പ്രവര്‍ത്തി ദിനങ്ങളിലും നീണ്ട നിരയായിരുന്നു ബാങ്കിന് മുന്‍പില്‍. പെസഹ വ്യാഴവും ദു:ഖവെള്ളിയുമായതിനാല്‍ തുടര്‍ ദിവസങ്ങളിലും ബാങ്ക് പ്രവര്‍ത്തികാത്തതിനാല്‍ ജനങ്ങള്‍ക്ക് കൂനിന്മേല്‍ കുരു ആയിരിക്കുകയാണ് വൈദ്യുതി മുടക്കം.
കൂടാതെ വൈദ്യുതി മുടക്കം മൂലം ഇതര വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ശീതളപാനീയ വ്യാപാരം ഏറെ നടക്കുന്ന ഉഷ്ണ കാലത്ത് ഫ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ്‌ക്രീമടക്കമുള്ള പാനീയങ്ങള്‍ വെള്ളമായി പോകുന്നതിനാല്‍ വലിയ നഷ്ടങ്ങളാണ് വ്യാപാരികള്‍ നേരിടുന്നത്. ഫ്രീസറില്‍ സൂക്ഷിക്കേണ്ട പലമരുന്നുകളും നശിക്കുന്നതും മെഡിക്കല്‍ സ്റ്റോറുകളിലും പതിവാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുസ്‌ലിം പുരുഷന്മാരുടെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 minutes ago
No Image

എസ്.ഐ.ആറിനെതിരെ ഒരുമിച്ച്; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

Kerala
  •  38 minutes ago
No Image

44ാമത് ഷാര്‍ജ പുസ്തക മേളയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യയടക്കം 66 രാജ്യങ്ങളില്‍നിന്ന് 250ലേറെ എഴുത്തുകാരും കലാകാരന്മാരും; 2350ലേറെ പ്രസാധകര്‍ 

uae
  •  38 minutes ago
No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  8 hours ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  8 hours ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  8 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  9 hours ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  9 hours ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  9 hours ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  9 hours ago