സ്വാലിഹിന്റെ മുങ്ങിമരണം: ഉള്‍കൊള്ളാനാവാതെ നാട്ടുകാര്‍
കൊപ്പം: ഓടുപാറ മദ്‌റസയില്‍ കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിക്കാന്‍ ഇനി സ്വാലിഹില്ല. പ്രവേശനോത്സവം കഴിഞ്ഞ് അലിഫിന്റെ മധുരപലഹാരങ്ങള്‍ നുണയാന്‍ കാത്തു നില്‍ക്കാതെ സ്വാലിഹെന്ന കൊച്ചു ബാലന്റെ വിയോഗത്തില്‍ വിധിയെ പഴിച്ച് ഉള്‍കൊള്ളാനാവാതെ നാട്ടുകാര്‍ നെടുവീര്‍പ്പിടുകയാണ്. ഓടുപാറ കുളങ്ങരക്കാട്ടില്‍ സുലൈമാന്റെ മകന്‍ സ്വാലിഹാ (7) ണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക ഉരുണിയന്‍ പുലാവ് പാടത്തെ തോട്ടിലേക്ക് മീന്‍ പിടിക്കാനിറങ്ങിയ സ്വാലിഹ് അബദ്ധത്തില് അടുത്തുള്ള കക്കുഴി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മുങ്ങിയെടുത്ത ശേഷം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം രാവിലെയാണ് മരിച്ചത്. മുങ്ങിമരണ വാര്‍ത്ത അറിഞ്ഞതോടെ ഒട്ടേറെ പേരാണ് ഓടുപാറയിലെ വസതിയിലെത്തിയത്. മദ്‌റസയിലെ പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് സ്വാലിഹിന്റെ മരണം. ഇത് ഉസ്താദുമാരെയും സഹപാഠികളെയും കണ്ണീരണിയിച്ചു. പേരടിയൂല്‍ എല്‍.പി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്വാലിഹ്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കം നടന്നു. മത രാഷ്ട്രിയ രംഗത്തെ പ്രമുഖരുള്‍പ്പെടെ അനേകം പേര്‍ കുളങ്ങരക്കാട്ടില്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."