HOME
DETAILS

സ്പിന്നിങ് മില്ലുകളില്‍ വീണ്ടും വ്യാപക നിയമന നീക്കം

  
backup
August 12, 2020 | 4:38 AM

spinning-mill-employment-latest-news

തൊടുപുഴ: സര്‍ക്കാരിന് കോടികള്‍ ബാധ്യത വരുത്തുന്ന വ്യവസായ വകുപ്പിനു കീഴിലുള്ള 15 പൊതുമേഖലാ സ്പിന്നിങ് മില്ലുകളില്‍ വ്യാപക നിയമന നീക്കം. ഒരോ വര്‍ഷവും 2 കോടി മുതല്‍ 12 കോടി വരെ നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളിലാണ് ഉന്നത തസ്തികകളില്‍ അടക്കം നിയമനത്തിനൊരുങ്ങുന്നത്.

കേരള സ്‌റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പറേഷന്റെ കീഴിലുള്ള 5 മില്ലുകളിലേക്കും ആലപ്പി മില്ലിലേക്കുമാണ് കൊവിഡിനിടയില്‍ താല്‍പ്പര്യക്കാരെ നിയമിക്കാന്‍ നീക്കം നടക്കുന്നത്.അസംസ്‌കൃത വസ്തുവായ പരുത്തി, ഉല്‍പ്പന്നമായ നൂല്‍ എന്നിവ വില്‍പ്പന നടത്തുന്നില്‍ ഉന്നതങ്ങളില്‍ നടക്കുന്ന വ്യാപക അഴിമതിയും ക്രമക്കേടും കാരണമാണ് മില്ലുകള്‍ ഒരോ വര്‍ഷവും കോടികള്‍ നഷ്ടത്തിലാകുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുംബൈയിലുള്ള ഒരു സ്വകാര്യ ഏജന്റിനു ശാഖ അനുവദിച്ച് കോടികളുടെ നൂല്‍ വര്‍ഷങ്ങളായി വില്‍പന നടത്തിയിരുന്ന കണ്ണൂര്‍ സഹകരണ മില്ലിലെ ഉത്തരവാദപ്പെട്ടവരുടെ ക്രമക്കേട് കൃത്യമായി കോഓപ്പറേറ്റീവ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ന്യൂനത രേഖപ്പെടുത്തി രജിസ്ട്രാറായ ഹാന്റ്‌ലൂം ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്നത സ്വാധീനത്താല്‍ നടപടി മരവിക്കുകയായിരുന്നു.

ഗുരുതര സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് നിലവില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പ്രെവിഡന്റ് ഫണ്ട് ഒരോ മില്ലും കോടികള്‍ അടക്കാനുണ്ട്. വൈദ്യുതി ബില്‍ ഇനത്തില്‍ 36 കോടി രൂപയോളം കുടിശിക വരുത്തിയിട്ടുണ്ട്. 18 കോടി രൂപയോളം ഗ്രാറ്റുവിറ്റി ഇനത്തില്‍ നല്‍കാനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  35 minutes ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  an hour ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  2 hours ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  2 hours ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  2 hours ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  2 hours ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  2 hours ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  3 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  3 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  3 hours ago