വയോധികന്റെ മൃതദേഹം തോട്ടിന് കരയില്‍ കണ്ടെത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍:കണ്ണൂര്‍ കൂടിയാന്മലയില് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിന് കരയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വലിയ അരീക്കാമല സ്വദേശി പിണക്കാട്ട് ബിനോയിയാണ് അറസ്റ്റിലായത്. 78 കാരനായ അരീക്കാമല സ്വദേശി കാട്ടുനിലത്തില്‍ കുര്യാക്കോസാണ് മരിച്ചത്.
അരീക്കാമല പാറക്കടവ് തോടിനു സമീപം കഴിഞ്ഞദിവസമാണ് കുര്യാക്കോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകീട്ട് വീട്ടില്‍നിന്ന് പോയ കുര്യാക്കോസിനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുടിയാന്മല പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
കഴുത്തിന് പിടിമുറുക്കിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കൊലപാതകമാകാമെന്ന സംശയത്തില്‍ കുടിയാന്മല പൊലീസ് എത്തിയത്. തുടര്‍ന്ന് ഇയാളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്നവരിലേക്കായി അന്വേഷണം. അങ്ങിനെയാണ് 42 കാരനായ ബിനോയിലേക്കെത്തുന്നത്. ഇരുവരും തമ്മില്‍ ചില വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിസാര കാര്യത്തിന്റെ പേരില്‍ പരസ്പരം കയ്യാങ്കളിയിലെത്തുകയും തുടര്ന് ബിനോയ് കഴുത്ത് ഞെരിക്കുകയുമായിരുന്നു. ശ്വാസം കിട്ടാതെ താഴെ വീണ കുര്യാക്കോസിനെ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. കുടിയാന്മല എസ്.എച്ച്.ഒ ജെ പ്രസാദും സംഘവുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."