HOME
DETAILS
MAL
കൊവിഡ് ബാധിച്ചു മക്കയിൽ മലയാളി മരണപ്പെട്ടു
backup
August 12 2020 | 15:08 PM
മക്ക: കോവിഡ് ബാധിച്ചു മക്കയിൽ മലയാളി മരണപ്പെട്ടു. തൃശൂർ തിരുവില്ലാമല സ്വദ്ദേശി കാഞീരംകുന്നത്ത് റസാഖ് (51) ആണ് മക്കയിലെ ഈസ്റ്റ് അറഫ ഹോസ്പിറ്റലിൽവെച്ച് മരണപ്പെട്ടത്. 18 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന റസാഖ് ഒന്നര വർഷം മുമ്പാണ് നാട്ടിൽ വന്ന് പോയത്.
പരേതരായ ഹംസ, ആമിന എന്നിവരുടെ മകനാണ്. ഭാര്യ: തോട്ടത്തിൽ ഹാസിയ വല്ലപ്പുഴ, മക്കൾ ഹംസ റിസ് വാൻ (15), ആമിന റസീന (15), ഫാത്തിമ റാഹിന (13). മയ്യത്ത് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക്
കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."