HOME
DETAILS
MAL
ചെമ്മാണിയോട് റെയില്‍വേ മേല്‍പാലം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
backup
April 30 2017 | 19:04 PM
പട്ടിക്കാട്: മേലാറ്റൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു നിര്‍മിച്ച കീഴാറ്റൂര്‍-ചെമ്മാണിയോട് റോഡില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിനെ മുറിച്ചാണ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാത കടന്നുപോകുന്നത്.
ഇവിടെ ഉയരമുള്ള കുന്ന് താഴ്ത്തിയുണ്ടാക്കിയ തുരങ്കം വഴിയാണ് റെയില്‍വേ പാത. അതിനാല്‍ മേല്‍പാലം ഉണ്ടാക്കുക എളുപ്പമാണെന്നാണ് വിലയിരുത്തല്‍. നേരത്തെ, ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും മേല്‍പാലം പണിയുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് അനുകൂല നടപടിയുണ്ടാകാന്‍ വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."