HOME
DETAILS

രാഹുല്‍ ഗാന്ധിയുടെ വരവ് യു.ഡി.എഫിന്റെ വിജയസാധ്യത പൂര്‍ണമാക്കി: വി.എം സുധീരന്‍

  
backup
April 19, 2019 | 4:59 AM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%8d-2

വൈക്കം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ യു.ഡി.എഫിന്റെ വിജയസാധ്യത പൂര്‍ണതയിലെത്തിയിരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വെച്ചൂരില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തളര്‍ത്തുക എന്ന പിണറായി വിജയന്റെ തന്ത്രമാണ് ശബരിമല യുവതി പ്രവേശന വിഷയം സങ്കീര്‍ണ്ണമാക്കിയത്. ശബരിമല വിഷയം ബി.ജെ.പി പത്തനംതിട്ടയിലും തിരുവനന്തപുരത്തും ആളിക്കത്തിച്ച് വിജയം നേടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളത്തില്‍ നടക്കില്ല.
ജനങ്ങള്‍ക്കു മുന്നില്‍ വികസന കാര്യങ്ങളെക്കുറിച്ച് പറയുവാന്‍ കഴിയാത്ത സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി യുഗം അവസാനിക്കുകയാണ്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യക്ക് നല്ല ഭാവിയാണ് വിളംബരം ചെയ്യുന്നത്. ഇവര്‍ തന്നെയായിരിക്കും രാജ്യത്തിന്റെ പ്രതീക്ഷകളെന്നും വി.എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സണ്ണി കൊച്ചുപോട്ടയില്‍ യോഗത്തില്‍ അധ്യക്ഷനായി. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, പോള്‍സണ്‍ ജോസഫ്, അക്കരപ്പാടം ശശി, കെ.ഗിരീശന്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, അഡ്വ. എ.സനീഷ് കുമാര്‍, ജെയ്‌ജോണ്‍ പേരയില്‍, വക്കച്ചന്‍ മണ്ണത്താലി, എം.കെ ഷിബു, അഡ്വ. വി.സമ്പത്ത് കുമാര്‍, കെ.ആര്‍ ഷൈലകുമാര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  9 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  9 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  9 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  9 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  9 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  9 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  9 days ago
No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  9 days ago
No Image

അബ്ദലി-നോർത്ത്‌ കുവൈത്തിൽ റിഗ് പ്രവർത്തനത്തിനിടെ അപകടം; രണ്ടു മലയാളികൾ മരിച്ചു

Kuwait
  •  9 days ago