കൊവിഡ്: സഊദിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു
ദമാം: കൊവിഡ് ബാധിച്ചു സഊദിയില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. കോട്ടയം ആമയന്നൂര്‍ അയര്‍ക്കുന്നം കടപ്പനം തൊടുകയില്‍ റെജിമോന്‍ (54), മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി നാലകത്ത് കല്ലേപറമ്പില്‍ ഹംസയുടെ മകന്‍ അഷ്‌റഫ് (57) എന്നിവരാണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്ത് വരികയായിരുന്ന റജി എറെ നാളായി കൊവിഡ് ചികിത്സയിലായിരുന്നു.
ശ്രീധരന്‍-വിലാസിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സുലഭ, രണ്ട് മക്കളുണ്ട്.
പനിയും ശ്വാസതടസ്സവും മൂലം രണ്ട് ആഴ്ചയോളമായി അഷ്‌റഫ് ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 35 വര്‍ഷമായി ദമാമില്‍ ജോലി ചെയ്തു വരികയായിരുന്നു. ദമാം സമസ്ത ഇസ്‌ലാമിക് സെന്ററിന്റെയും കെ.എം.സി.സി.യുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.
മാതാവ്: നഫീസ. ഭാര്യ: ഷക്കീല. മക്കള്‍: അജ്മല്‍, ഷിബില്‍, ഷെയ്മ. സഹോദരങ്ങള്‍: നാസര്‍, ഷെരീഫ്, യഹ്‌യ, ഫയാസ്,ഷമീറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."