പ്രഖ്യാപനങ്ങള്‍ തുടരുന്നു; കവളപ്പാറയില്‍ കനിവ് കാത്ത് ദുരന്തബാധിതര്‍
നിലമ്പൂര്‍: ദുരന്തഭൂമിയില്‍ പ്രഖ്യാപനങ്ങള്‍ തുടരുമ്പോഴും കവളപ്പാറയിലെ നൊമ്പരങ്ങള്‍ക്ക് അറുതിയായിട്ടില്ല. കഴിഞ്ഞ വര്‍ഷം കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലില്‍ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമൊപ്പം വീടും ഭൂമിയും മണ്ണെടുത്ത നിരവധി കുടുംബങ്ങളാണ് ഇപ്പോഴും വീടെന്ന സ്വപ്നവും കണ്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ക്ക്. ദുരന്തത്തില്‍ അവശേഷിച്ച 31 ആദിവാസി കുടുംബങ്ങളാണ് ഇപ്പോഴും പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപില്‍ തന്നെ ജീവിതം തള്ളി നീക്കുന്നത്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരുണ്ട്. പോത്തുകല്ലിലെ സിറ്റി പാലസ് ഓഡിറ്റോറിയത്തിലാണ് ഒരുവര്‍ഷത്തോളമായി ഇവര്‍ കഴിയുന്നത്.
ബാക്കിയുള്ളവരാകട്ടെ ഇപ്പോഴും ബന്ധുവീടുകളിലും വാടക വീടുകളിലുമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴും പ്രഖ്യാപനത്തിന് തുടര്‍ നടപടികളുണ്ടായിട്ടില്ല. 67 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ഉള്‍പ്പെടുത്തി മാതൃകാഗ്രാമം ഒരുക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ പദ്ധതിയും തയാറാക്കിയിരുന്നു. ഭൂമിയേറ്റെടുക്കുന്നതിന് രണ്ടു തവണ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇതില്‍ നിന്നു പിന്‍മാറി. ഇതോടെ കവളപ്പാറ നിവാസികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതിഷേധങ്ങളും കോടതിയുടെ ഇടപെടലുകളും ഉണ്ടായതോടെ 53 കുടുംബങ്ങള്‍ക്കു വീടും സ്ഥലവും വാങ്ങാന്‍ 10 ലക്ഷം രൂപ വീതം അനുവദിച്ച് കഴിഞ്ഞമാസം സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ഇനിയും എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയില്‍ തന്നെയാണിവര്‍ കഴിയുന്നത്.പ്രഖ്യാപനങ്ങള്‍ തോരാതെ ഉണ്ടെങ്കിലും ഇനിയും തങ്ങള്‍ക്ക് വീടും സ്ഥലവും അന്യമാവുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. 18 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും വീടിന് വേണ്ടി അധികൃതരുടെ മുന്‍പില്‍ കൈനീട്ടുകയാണ്.
ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കഴിഞ്ഞ ദിവസം മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കവളപ്പാറ പുനരധിവാസത്തിനുള്ള തുടര്‍നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുവെങ്കിലും തുടര്‍ നടപടികള്‍ ഇനിയും വൈകുമെന്ന് തന്നെയാണ് കുടുംബങ്ങളുടെ ആശങ്ക.
19 കുടുംബങ്ങളിലെ 59 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ 44 വീടുകളാണു പൂര്‍ണമായി തകര്‍ന്നത്. അഞ്ച് വീടുകള്‍ മാത്രമാണ് ഇതുവരെ യാഥാര്‍ഥ്യമായത്. പ്രദേശത്തുനിന്ന് 96 കുടുംബങ്ങളെയാണു അന്ന് മാറ്റിപ്പാര്‍പ്പിച്ചത്. 11 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. സര്‍ക്കാര്‍ ഫണ്ട് ലഭിച്ചില്ലെങ്കിലും 36 കുടുംബങ്ങള്‍ക്ക് എം.എ യൂസഫലി ഉള്‍പ്പെടെയുള്ള സുമനസുകളുടേയും സന്നദ്ധ സംഘടനകളുടേയും സ്ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ വീടുകളുടെ നിര്‍മാണം നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം