7 കേസുകള്‍; 16 പ്രതികളെ തിരിച്ചറിഞ്ഞെന്ന്
ബംഗളൂരു: ബംഗളൂരുവില്‍ പ്രവാചക നിന്ദയുള്ള ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ അരങ്ങേറിയ സംഘര്‍ഷത്തില്‍ പൊലിസ് 7 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ 16 പ്രതികളെ തിരിച്ചറിഞ്ഞതായും പൊലിസ് പറഞ്ഞു.
അഞ്ചുപേരാണ് 300 ഓളം വരുന്ന പ്രതിഷേധക്കാരെ സംഘടിപ്പിച്ചെന്നാണ് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 146 ആയി. സംഘര്‍ത്തില്‍ എസ്.ഡി.പി.ഐ നേതാവിനെയും പ്രവാചക നിന്ദാ പോസ്റ്റിട്ടയാളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പി അനുഭാവിയാണെന്ന് ആരോപിക്കപ്പെടുന്ന നവീന്‍ എന്ന വ്യക്തി വിദ്വേഷകരമായ പോസ്റ്റ് ഇട്ടതാണ് സംഘര്‍ഷത്തിന് കാരണം. ഇതേ തുടര്‍ന്ന് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബംഗളൂരില്‍ ആഗസ്റ്റ് 15 രാവിലെ ആറ് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."