വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഇപ്പോഴും നടപ്പാതയില്‍
കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡും സര്‍വിസ് റോഡും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പാര്‍ക്കിങ് ഏരിയയും അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ടാക്കിയെങ്കിലും പല സ്വകാര്യവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നത് നടപ്പാതയില്‍. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇന്റര്‍ലോക്കിട്ട നടപ്പാതയില്‍ നിന്ന് വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ ലൈഫ് ടാക്‌സ് കൊടുക്കുന്നുണ്ടെന്നാണ് വാഹനമുടമകളുടെ ന്യായം.
കാഞ്ഞങ്ങാട് നഗരത്തിന്റെ പല നടപ്പാതകളും തൊട്ടടുത്തുള്ള കച്ചവടക്കാരും മറ്റുള്ളവരുമാണ് കൈയേറിയിരിക്കുന്നത്. നടപ്പാതയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹോംഗാര്‍ഡുമാരോ ചുമതലപ്പെട്ട പൊലിസുകാരോ ഒന്നും ചെയ്യുന്നില്ലെന്ന് കാല്‍നടയാത്രക്കാര്‍ പരാതി പറയുന്നു. പല കടകളിലെയും സാധനങ്ങളും മറ്റവസ്തുക്കളും നടപ്പാതയിലാണ് ഇറക്കി വെയ്ക്കുന്നത്. ഇതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്. കെ.എസ്.ടി.പി റോഡും മറ്റും ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് നഗരസഭാധികൃതരുടെ പരിശോധന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചു. നടപ്പാത കൈയേറിയുള്ള പാര്‍ക്കിങ്ങും കച്ചവടക്കാരുടെ നടപ്പാത കൈയേറ്റവും അവസാനിപ്പിക്കാന്‍ നഗരസഭാധികൃതരും പൊലിസും ഇടപെടണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."