HOME
DETAILS

സംസ്ഥാനത്ത് ഒന്‍പത് കൊവിഡ് മരണം കൂടി

  
backup
August 15 2020 | 02:08 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5-2

 


സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒന്‍പത്‌പേര്‍ കൂടി മരിച്ചു. കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതവും പാലക്കാട്, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.
മലപ്പുറം ചേലേമ്പ്ര എടത്തില്‍ പടിഞ്ഞാറ്റില്‍പൈ ദേവകിയമ്മ (94) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ബാലകൃഷ്ണന്‍, വേണുഗോപാല്‍, വിജയകുമാര്‍, പുഷ്പ, ലീല, സരള.
നെല്ലിക്കപ്പാലം തങ്ങള്‍ മുക്കില്‍ കൊട്ടന്റെവളപ്പില്‍ പി.വി യൂസഫ് (56), പായം വിളമന ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (65) എന്നിവരാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പനി ബാധിച്ച് ഒരാഴ്ചയായി വീട്ടില്‍ ചികിത്സയിലായിരുന്ന യൂസഫ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: കയരളം കരക്കണ്ടം എം.കെ ഖദീജ. മക്കള്‍: ജുനൈമ, ജസ്രിയ, നജ്‌വ. സഹോദരങ്ങള്‍: മുസ്തഫ, സുഹറ, റാബിയ, റുഖിയ, റംലത്ത്, മൈമൂനത്ത്, സാബിറ. പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് ഗോപി മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കൊവിഡ് ബാധിച്ചത്. ഗോപിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും പേരക്കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ സെന്ററില്‍ ചികിത്സയിലാണ്.
ചേര്‍ത്തല തെക്കു പഞ്ചായത്ത് 16ാം വാര്‍ഡ് പുന്നക്കലിലെ വിമുക്തഭടന്‍ ആന്റപ്പന്‍ (58), മാരാരിക്കുളം ചെട്ടികാട് വെളിയില്‍ വീട്ടില്‍ റോബര്‍ട്ട് (88) എന്നിവരാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്റപ്പന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഭാര്യ: അല്‍ഫോന്‍സ. മക്കള്‍: തോംസണ്‍, ആന്‍സി. മരുമക്കള്‍: അഞ്ജലി, ജയ്‌സില്‍.റോബര്‍ട്ട് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റോബര്‍ട്ടിന്റെ ഭാര്യ മേരിയും മകള്‍ ആലീസ് സന്ധ്യാവും കൊവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് മക്കള്‍: ഡിക്‌സണ്‍, സെബാസ്റ്റ്യന്‍, ബോണി, സോളി. മഞ്ചേശ്വരം വൊര്‍ക്കാടി സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ മറിയുമ്മ (75), ഉദുമയിലെ രമേശന്‍ (47) എന്നിവരാണ് കാസര്‍കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുവരും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മക്കള്‍: ഹമീദ്, ഫാത്തിമ, യൂസഫ്, അബ്ദുറഹ്മാന്‍, സഫിയ.
മത്സ്യത്തൊഴിലാളിയായ രമേശന്‍ ന്യൂമോണിയ ബാധിച്ചാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഉദുമ ഹോട്ടല്‍ വളപ്പില്‍ മാധവി നിവാസിലെ പരേതരായ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സുധ. മക്കള്‍: റിജു, കവിത. സഹോദരങ്ങള്‍: രവി, രമണി, രാധ, രജനി, രമ.ആലത്തൂര്‍ കാവശ്ശേരി നെല്ലിയാംകുന്നം ശാന്തിനഗറില്‍ മാധവന്റെ ഭാര്യ തങ്കമണി (67) യാണ് പാലക്കാട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. മക്കള്‍: സുരേഷ്, അപ്പുക്കുട്ടന്‍, സുശീല. മരുമക്കള്‍: ഷീബ, രമ്യ, രാഘവന്‍. കൊട്ടിയം സിതാര ജങ്ഷന്‍ സുദര്‍ശന വീട്ടില്‍ മണിലാല്‍ (50) ആണ് കൊല്ലത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിക്കുകയും തുടര്‍ന്ന് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago