HOME
DETAILS

മാതാവിന്റെ ക്രൂരമര്‍ദനത്തില്‍ മരിച്ച കുരുന്നിന് വിട

  
backup
April 20, 2019 | 11:46 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a8%e0%b4%a4

കൊച്ചി: മാതാവിന്റെ മര്‍ദനത്തില്‍ പരുക്കേറ്റ് മരിച്ച മൂന്നുവയസുകാരന്റെ മൃതദേഹം ഖബറടക്കി. കളമശ്ശേരി എച്ച്.എം കോളനി പാലക്കാ മുഗള്‍ വടക്കോട് മുഹിയുദ്ധില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ ഉച്ചയ്ക്ക് നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ കുട്ടിയുടെ മൃതദേഹം ഖബറടക്കുന്നത് പൊലിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്നലെ സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ഉച്ചയ്ക്ക് 11.30ഓടെ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം കാക്കനാട് ജയിലിലുള്ള മാതാവ് ഹെനയെയും ഏലൂര്‍ പൊലിസിന്റെ കസ്റ്റഡിയിലായിരുന്ന പിതാവ് ഷാജത്ഖാനെയും കാണിച്ചു.
ക്രൂരമായ മര്‍ദനത്തില്‍ മരണപ്പെട്ട മകന്റെ ചേതനയറ്റ ശരീരം കണ്ടതോടെ മാതാവ് അലമുറയിട്ട് കരഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്ക് 12 ഓടെ പാലക്കാ മുഗള്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുട്ടിയെ ഖബറടക്കി. പള്ളി ഇമാം മൊയ്ദു നദ്‌വി ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
ഖബറടക്കത്തിന് ശേഷമാണ് പിതാവിനെ പൊലിസ് കൊണ്ടുപോയത്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, മുന്‍ നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago