കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു: ഉമ്മന്‍ ചാണ്ടി
ചെറുതോണി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) നേതൃത്വത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയും അവകാശ പ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പദ്ധതികളും തടസ്സപ്പെടുത്തുകയാണ്. നിര്‍മാണ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. കമ്പി,സിമന്റ്, മണല്‍ വില ക്രമാതീതമായി വര്‍ധിച്ചതിനാല്‍ രാജ്യത്തെ നിര്‍മാണ മേഖല മുഴുവന്‍ തകര്‍ച്ചയിലാണ്.
സാധാരണക്കാരേയും കൃഷിക്കാരേയും കുടിയിറക്കുകയും മുതലാളിമാരെ സഹായിക്കുകയും ചെയ്യുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്.പാവപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്ന റേഷന്‍ സംവിധാനം പോലും താറുമാറായി.റേഷന്‍ പ്രതിസന്ധി അവസാനിപ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.പി.ടി. തോമസ് എം.എല്‍.എ, റോഷി അഗസ്റ്റിന്‍ എം.എല്‍ എ, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എം മുഹമ്മദ് ഹനീഫ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ്, യു.ഡി.എഫ് ചെയര്‍മാന്‍ എസ് അശോകന്‍, സി.പി മാത്യു, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോര്‍ജ് കരിമറ്റം,ശ്രീമന്ദിരം ശശികുമാര്‍, ടി.വി.പുരം രാജു, എ.എക്‌സ് സേവ്യര്‍, കെ.എം ജലാലുദീന്‍,
റെജി പനച്ചികകല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജോയി വെട്ടിക്കുഴി, സിറിയക് തോമസ് സേനാപതി വേണു,എം.ഡി അര്‍ജുനന്‍, എം.എന്‍ ഗോപി, എന്‍.റ്റി ബെന്നി, ജോണ്‍ നെടിയപാല, പി.ഡി ജോസഫ്, ബിജോ മാണി, ടോണി തോമസ്, ജോണി ചീരാംകുന്നേല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."