HOME
DETAILS

കോളജുകള്‍ക്കുമേല്‍ പരീക്ഷാഭാരം കെട്ടിവയ്ക്കരുത്: മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

  
backup
May 02 2017 | 18:05 PM

%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95



തൊടുപുഴ:  പരീക്ഷാഫീസിനത്തില്‍ വന്‍തുക വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ശേഷം കോളജുകളുടെ മേല്‍ മുഴുവന്‍ പരീക്ഷാജോലിഭാരവും കെട്ടിവെച്ച് കൈയൊഴിയുന്ന നടപടികളില്‍ നിന്ന് സര്‍വകലാശാലകള്‍ പിന്തിരിയണമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പൊതുയോഗം ആവശ്യപ്പെട്ടു.
സര്‍വകലാശാലകളുടെ ഇത്തരം നിലപാടുകള്‍ പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കും. മുന്നൊരുക്കങ്ങള്‍ക്ക് ആവശ്യമായ സമയം നല്‍കാതെയും സാങ്കേതിക ഉപകരണങ്ങള്‍ ക്രമികരിക്കാതെയും ടെക്‌നിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ള അനധ്യാപക തസ്തികകള്‍ നികത്താതെയും  തിടുക്കപ്പെട്ട് ചോദ്യപേപ്പര്‍ അച്ചടി അടക്കമുള്ള ചുമതലകള്‍ കോളജുകളെ കെട്ടി ഏല്‍പിക്കുന്നത് പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കും. ഇത് ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കും.
സര്‍വകലാശാലയിലെ സാങ്കേതികവിദ്യയുടെ പിഴവുകള്‍പോലും കോളജുകളുടെ മേല്‍ ആരോപിച്ച് ലക്ഷങ്ങളുടെ തുക ഫൈന്‍ ഇനത്തില്‍ സര്‍വകലാശാലകള്‍ ഈടാക്കുന്നത് അംഗീകരിക്കാനാവില്ല.
നൂതനങ്ങളായ പരീക്ഷാപരിഷ്‌കാരങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികസൗകര്യങ്ങള്‍ കോളജുകളില്‍  ഏര്‍പ്പെടുത്താന്‍ സര്‍വകലാശാലാ-സര്‍ക്കാര്‍തലങ്ങളില്‍ നടപടി  ഉണ്ടായാല്‍ മാത്രമെ കുറ്റമറ്റവിധം പരീക്ഷാജോലികള്‍ നടത്താന്‍ കഴിയുകയുള്ളുവെന്നും യോഗം വിലയിരുത്തി.
കോളജുകളില്‍  രാഷ്ട്രീയാതിക്രമങ്ങളും കലാപവും നടത്താനുള്ള ശ്രമങ്ങള്‍ നിയമാധിഷ്ഠിതമായി നേരിടും. എയ്ഡഡ് കോളജുകളിലെ മുഴുവന്‍ അധ്യാപക-അനധ്യാപക ഒഴിവുകള്‍ എത്രയും വേഗം നികത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഡോ. വിന്‍സെന്റ് നെടുങ്ങാട്ട്, പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.എം ഉസ്മാന്‍, കെസിബിസി എഡ്യൂക്കേഷന്‍ സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, എം.ഇ.എസ് പ്രതിനിധി പി. മുഹമ്മദ്, എം.ഒ.സി കോളജുകളുടെ മാനേജര്‍ പ്രൊഫ.ജേക്കബ് കെ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago