മദ്‌റസാ അധ്യാപകര്‍ക്ക് റമദാന്‍ കാരുണ്യവുമായി റിലീഫ് വിതരണം
മുള്ളൂര്‍ക്കര: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് റമദാന്‍ അവധിയിലേക്ക് മദ്‌റസകള്‍ പ്രവേശിക്കുമ്പോള്‍ വളരെ കുറഞ്ഞ വേതനത്തിന് സേവനം ചെയ്യുന്ന മദ്‌റസ അധ്യാപകര്‍ക്ക് അവരുടെ കുടുംബത്തിന് വേണ്ട 21 ഇനം ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റും ഒരു ജോഡി വസ്ത്രവും നല്‍കി മാതൃകയാവുകയാണ് മുള്ളൂര്‍ക്കര റെയ്ഞ്ച്.
മുള്ളൂര്‍ക്കര എസ്.എന്‍ നഗര്‍ സ്വദേശിയായ അലി അക്ബറിന്റെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെയാണ് റെയ്ഞ്ചിലെ മഹല്ല് മദ്‌റസകളില്‍ സേവനം ചെയ്യുന്ന 117 പേര്‍ക്ക് പരിശുദ്ധ റമദാനിനോടനുബന്ധിച്ച് റിലീഫ് വിതരണം ചെയ്തത്. കാഞ്ഞിരശ്ശേരി അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യയില്‍ വച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കേണ്ട പരസ്പര ബന്ധത്തിന്റെ ശക്തമായ അടയാളപ്പെടുത്തലാണ് അന്യോന്യമുള്ള സഹായസഹകരണമെന്നും അതുകൊണ്ടുതന്നെ പരസഹായത്തെ പുണ്യകര്‍മമായി ഇസ്‌ലാം കണക്കാക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
കാഞ്ഞിരശ്ശേരി മഹല്ല് ഖത്തീബും റെയ്ഞ്ച് വൈസ് പ്രസിഡന്റുമായ എ.കെ ഇസ്മാഈല്‍ അല്‍ ഹസനിയുടെ നേതൃത്വത്തില്‍ മഖാം ശരീഫ് സിയാറത്തും നടന്നു.
സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷനായി. അലി അക്ബര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശുമാരായ ഫസലുറഹ്മാന്‍ ഫൈസി, ഹംസ ഫൈസി, ബാദുഷ അന്‍വരി സംസാരിച്ചു.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാരവാഹികളായ പി. ഖാലിദ് മദനി, എം.എം സിദ്ധിഖ് മൗലവി, പി.എം അലി, ടി.എച്ച് ഉമര്‍ ദാരിമി, കെ.എം ഉമ്മര്‍ മാസ്റ്റര്‍, കെ.കെ മരക്കാര്‍ ഹാജി, കെ.എം ഉസ്മാന്‍ മുസ്‌ലിയാര്‍, വി.പി ശാഹിദ് കോയ തങ്ങള്‍, ശിഹാബ്, എ.എ സൈനുദ്ദീന്‍, പി.എ വീരാന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ കരീം, കെ.എം ഷെഫീഖ്, എം.ടി ഹംസ അന്‍വരി, കെ.എ ഹംസക്കുട്ടി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."