കടലിന്റെ മക്കളുടെ ഹൃദയം കവര്‍ന്ന് ടി.എന്‍ പ്രതാപന്
തൃശൂര്‍: കടലിന്റെ മക്കള്‍ക്ക് പറയാനുള്ളത് കടലോളം ആവലാതികളായിരുന്നു. എല്ലാം കേട്ടും അവരില്‍ ഒരാളായി കൂടെ നിന്നും ടി.എന്‍ പ്രതാപന്റെ വോട്ടഭ്യര്‍ഥന. മുനക്കക്കടവ് ഫിഷിങ് ലാന്റില്‍ സ്ഥാനാര്‍ഥി എത്തുമ്പോള്‍ ബോട്ടില്‍ നിന്നും മീന്‍ ഇറക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍.
സ്ഥാനാര്‍ഥിയെ കണ്ടതോടെ പണി നിര്‍ത്തി അടുത്തെത്തി തങ്ങളുടെ ആവലാതികള്‍ ബോധിപ്പിച്ചപ്പോള്‍ എല്ലാം കേട്ടുനിന്നു അവരിലൊരാളായി കൂടെ കൂടി. ഈസ്റ്റര്‍ തലേ ദിവസമായതിനാല്‍ മീനിന് നല്ല ആവശ്യക്കാരുണ്ടാവുമെന്നതിനാല് ലേലം വിളിക്കുന്ന സ്ഥലത്തും നല്ല തിരക്കായിരുന്നു.
അവരുടെ അടുത്തെത്തി സ്ഥല സൗകര്യം കൊണ്ട് വീര്‍പ്പുമുട്ടുന്നവരുടെ പ്രശ്നം കേട്ട് ഫിഷിങ് ലാന്റ് നടന്നുകണ്ടു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീര്‍, സി.എച്ച് റഷീദ്, പി.കെ ഷാഹുല്‍ഹമീദ് എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. പരസ്യ പ്രചാരണത്തിന്റെ തലേദിവസമായ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് വാടാനപ്പള്ളി മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണത്തിന്റെ തുടക്കം.
തുടര്‍ന്ന് കണ്ടശ്ശാം കടവ്,കാഞ്ഞാണി,ചൂണ്ടല്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ചു. വി. വേണുഗോപാല മേനോന്, ജോസ് പോള്‍ടി, സി.സി ശ്രീകുമാര്‍, സുനില്‍ കേച്ചേരി,ജമാല്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ചിറ്റാട്ടുകരയില്‍ വോട്ടഭ്യര്ത്ഥനക്കു ശേഷം പാവറട്ടി ടൗണില്‍ വ്യാപാരികളോടും നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥന.
അഡ്വ. മുഹമ്മദ് ഗസാലി, ഡേവിസ് പുലിക്കോട്ടില്‍,ജോബി ഡേവിഡ്,വിമല സേതുമാധവന്, കാദര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രതാപനെ സ്വീകരിച്ചു.മോസസ് മെഡിക്കല്‍ ലാബോറട്ടിയിലെ ജീവനക്കാര്‍ എല്ലാവരും സ്ഥാപത്തില്‍ നിന്നും ഇറങ്ങിവന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. പച്ചക്കറിക്കടയിലെ ജീവനക്കാര്‍ വെയിലത്ത് തണ്ണിമത്തന് നല്‍കിയാണ് സ്നേഹം പങ്കിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."