ചേളാരി ഐ.ഒ.സി കരാര്‍ തൊഴിലാളി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പ്പറേഷന്റെ പാചക വാതക ഫില്ലിങ് പ്ലാന്റിലെ ഹൗസ് കീപ്പിങ് വിഭാഗം കരാര്‍ തൊഴിലാളികളുടെ വേതന വര്‍ധനവ് സംബന്ധിച്ച് ചൊവ്വാഴ്ച നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. സേവന വേതന പ്രശ്നങ്ങള്‍ സംബന്ധിച്ച് തൊഴിലാളികള്‍ ഏറെക്കാലമായി വര്‍ധനവ് ആവശ്യപ്പെടുന്നു. തുടര്‍ന്നാണ് കരാറുകാരന്, പ്ലാന്റ് അധികൃതര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ ചര്‍ച്ച നടന്നത്.
വേതന വര്‍ധനവ് തല്ക്കാലം നടപ്പിലാക്കാന്‍ പറ്റില്ലെന്ന് കരാറുകാരന് അറിയിച്ചതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. ചര്‍ച്ചയില്‍ സംഘടനാ പ്രതിനിധികളായ എം കൃഷ്ണന്, കെ ഗോവിന്ദന് കുട്ടി, പി പ്രിന്‍സ്കുമാര്‍ (സി.ഐ.ടി.യു.), ടി.പി ഗോപിനാഥ്, കെ.പി സക്കീര്‍ ,ഡാനിയേല്‍, രാജീവ് (ഐ.എന്‍.ടി.യു.സി), മധുസൂദനന്, കെ ശ്രീധരന് (ഐ.ഒ.ഇ യു.), എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."