മാലിന്യ സംസ്കരണം പാതിവഴിയില്‍ നിലച്ചു; കടല്‍ത്തീരം മാലിന്യക്കൂമ്പാരമായി
പൊന്നാനി: പൊന്നാനിയിലെ മാലിന്യ സംസ്ക്കരണം പാതിവഴിയില്‍ നിലച്ചു. പൊന്നാനി കടല്‍ത്തീരം മാലിന്യ കൂമ്പാരമായി മാറുന്നു.
ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച മാലിന്യസംസ്ക്കരണ പദ്ധതികള്‍ക്ക് തുടര്‍ച്ചയില്ലാതായതോടെ പൊന്നാനിയിലെ കടല്‍ത്തീരം മാലിന കൂമ്പാരമായി മാറി. നൂറു കണക്കിനാളുകള്‍ ദിനംപ്രതി എത്തുന്ന അഴീക്കല്‍ കടല്‍ത്തീരത്താണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. പ്രദേശവാസികളെല്ലാം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കടല്‍തീരത്താണ്. കൂടാതെ ഓഡിറ്റോറിയങ്ങളില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും കടല്‍ തീരത്ത് വ്യാപകമായി നിക്ഷേപിക്കുകയാണ്. മാലിന്യസംസ്കരണ യജ്ഞത്തിന്റെ ഭാഗമായി കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ ശുചീകരിച്ചിരുന്നു. തുടര്‍ന്ന് മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നാട്ടുകാര്‍ ചെവികൊണ്ടിട്ടില്ല. ഇപ്പോള്‍ ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."