മതേതര ശക്തിക്ക് ശക്തി പകരുന്നതിനു വോട്ടുകള്‍ വിനിയോഗിക്കുക: സമസ്ത ഇസ്‌ലാമിക് സെന്റര്‍
റിയാദ്: നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ഭിന്നിച്ചു തീവ്രഹിന്ദു സംഘടനകള്‍ക്ക് ഭരണം ലഭിക്കുന്ന തരത്തിലേക്ക് പോകാതെ ഇന്ത്യയുടെ ഭാവി സുരക്ഷിതമാക്കാന്‍ മതേതര ശക്തിക്ക് ശക്തി പകരാന്‍ വിനിയോഗിക്കണമെന്നു സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ അവസാന തെരഞ്ഞെടുപ്പാണ് ഇതെന്ന ആരോപണം സത്യമാക്കുന്ന തരത്തിലാണ് സംഘ്പരിവാര്‍, തീവ്ര ഹിന്ദു സംഘടനകള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍. അവരുടെ നേതാക്കളും, ഭരണ കേന്ദ്രത്തില്‍ കൃത്യമായ ശക്തിയുള്ളവര്‍ പോലും ഭരണഘടനയെപോലും വെല്ലുവിളിച്ച് നടത്തുന്ന ആഹ്വാനങ്ങളും പ്രഖ്യാപനങ്ങളും മുസ്‌ലിംകളടക്കം ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് നില നില്‍ക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി പോകുമ്പോള്‍ തങ്ങളുടെ വിലയേറിയ സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ ഓരോ വോട്ടര്‍മാരും സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്യുന്ന വോട്ടുകള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ചെയര്‍മാന്‍ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ട്രഷറര്‍ കരീം ബാഖവി പൊന്മള, വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."