HOME
DETAILS

കെ.എം.സി.ടി സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടുനല്‍കിയില്ല; പ്രതിസന്ധിയൊഴിയാതെ വിദ്യാര്‍ഥികള്‍

  
backup
May 02 2017 | 21:05 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


മുക്കം: കളന്‍തോട് കെ.എം.സി.ടി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇയര്‍ ഔട്ടായതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിയ വിദ്യാര്‍ഥികളുടെ പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും അധികൃതര്‍ വിട്ടുനല്‍കിയില്ല.
സര്‍ട്ടിഫിക്കറ്റുകള്‍ കോളജ് പിടിച്ചുവച്ചതിനെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ഥികള്‍ പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത് വിവാദമായ സാഹചര്യത്തില്‍ സൗജന്യമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് കോളജ് അധികൃതര്‍ സന്നദ്ധത അറിയിച്ചിരുന്നു. അതേസമയം വിദ്യാര്‍ഥികള്‍ കോളജ് നിര്‍ദേശിക്കുന്ന ബോണ്ടില്‍ ഒപ്പിടണമെന്ന വ്യവസ്ഥയും അധികൃതര്‍ മുന്നോട്ടുവച്ചു. ഇതോടെ വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിസന്ധിയിലായി. തുടര്‍ പഠനത്തിന് ചേരാനും ജോലി സംബന്ധമായ ആവശ്യങ്ങളുക്കും ഈ നിബന്ധന തടസമാകുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും വിദ്യാര്‍ഥികളും തമ്മില്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ സംബന്ധിച്ചതാണ് ബോണ്ട്. വിദ്യാര്‍ഥികള്‍ ഈ ബോണ്ടില്‍ ഒപ്പിട്ടാല്‍ വിഷയത്തിലെ കോടതി വിധി അവര്‍ അംഗീകരിക്കേണ്ടി വരും. വിധി വിദ്യാര്‍ഥികള്‍ക്ക് പ്രതികൂലമായാല്‍ ഇയര്‍ ഔട്ട് ആയ വിദ്യാര്‍ഥി കോഴ്‌സിന്റെ മുഴുവന്‍ സംഖ്യയും മാനേജ്‌മെന്റിന് നല്‍കണം.
ഒന്നാം വര്‍ഷം ഇയര്‍ ഔട്ട് ആയ വിദ്യാര്‍ഥി, താന്‍ പഠിക്കാത്ത മൂന്നു വര്‍ഷത്തിന്റേതടക്കം നാലു വര്‍ഷത്തെ മുഴുവന്‍ ഫീസും കോളജിന് നല്‍കണമെന്നര്‍ഥം. ഈ കാരണത്താലാണ് വിദ്യാര്‍ഥികള്‍ ബോണ്ടില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നത്.
ഇയര്‍ ഔട്ട് സംവിധാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.പി.ജെ അബ്ദുല്‍ കലാം കേരളാ സാങ്കേതിക സര്‍വകലാശാലയുമായി വിവിധ വിദ്യാര്‍ഥി സംഘനകളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ബോണ്ട് ഒപ്പിട്ടു നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നത് ആത്മഹത്യാ പരമാണെന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ വിവിധ വിദ്യാര്‍ഥി സംഘടനകളുടെയും ഓള്‍ കേരളാ എന്‍ജിനീയറിങ് സ്റ്റുഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago