HOME
DETAILS

ഐ.എസുകാരനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച എഫ്.ബി.ഐ ജീവനക്കാരി അയാളെ വിവാഹം കഴിച്ചു

  
backup
May 03, 2017 | 2:57 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5


വാഷിങ്ടണ്‍: ഐ.എസില്‍ പ്രവര്‍ത്തിക്കുന്ന യുവാവിനെക്കുറിച്ച് അന്വേഷിക്കാന്‍ എഫ്.ബി.ഐ ചുമതലപ്പെടുത്തിയ ജീവനക്കാരി ഐ.എസുകാരനെ വിവാഹം കഴിച്ചു. സിറിയയിലെത്തി ഇയാളെ വിവാഹം കഴിച്ച ശേഷം യു.എസില്‍ തിരിച്ചെത്തിയ യുവതിയെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കോടതി രേഖകള്‍ ഉദ്ധരിച്ച് പ്രമുഖ യു.എസ് ചാനലായ സി.എന്‍.എന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയിലെ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയില്‍ പരിഭാഷകയാണ് ഡാനിയേല ഗ്രീനെ (38) എന്ന യുവതി പ്രവര്‍ത്തിച്ചിരുന്നത്.
ജര്‍മന്‍ പൗരനായ ഡെനിസ് കുസ്‌പെര്‍ടിനെയാണ് യുവതി വിവാഹം കഴിച്ചത്. സിറിയയില്‍ അബു തല്‍ഹ അല്‍ അല്‍മാനി എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. 2014 ലാണ് വിവാഹം നടന്ന്. 2011 ലാണ് ജര്‍മന്‍ വംശജയായ ഗ്രീനെ എഫ്.ബി.ഐയില്‍ ചേര്‍ന്നത്. ഡിട്രോയിറ്റിലെ ബ്യൂറോയില്‍ 2014 ജനുവരിയില്‍ ജോലി ചെയ്യവെയാണ് കുസ്‌പെര്‍ടിനെ കുറിച്ച് അന്വേഷിക്കാനുള്ള ഉത്തരവ് ലഭിച്ചത്. ജൂണില്‍ കുസ്‌പെര്‍ടുമായി ബന്ധംസ്ഥാപിച്ച ഗ്രീനെ സിറിയയിലേക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും എഫ്.ബി.ഐ അറിഞ്ഞില്ല.
ജൂണ്‍ 23 ന് കുടുംബത്തെ കാണാനാണെന്ന് പറഞ്ഞ് ഇവര്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് പോയി. തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗസിന്ദപിലെത്തി. ഇവിടെ നിന്നും കുസ്‌പെര്‍ടിനൊപ്പം സിറിയയില്‍ പോയി വിവാഹം നടത്തുകയായിരുന്നു. ഓഗസ്റ്റ് എട്ടിനായിരുന്നു ഇവര്‍ യു.എസില്‍ തിരിച്ചെത്തിയത്. പെന്റഗണ്‍ രേഖകളനുസരിച്ച് 2015 ഒക്ടോബറില്‍ കുസ്‌പെര്‍ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇയാള്‍ മരിച്ചിട്ടില്ലെന്ന് പിന്നീട് യു.എസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ഐ.എസുമായി ബന്ധപ്പെടുകയോ, സിറിയയിലേക്ക് പോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്ക് പതിമൂന്നര വര്‍ഷം വരെ തടവ് ലഭിക്കുമെങ്കിലും ഗ്രീനെക്ക് രണ്ടു വര്‍ഷമാണ് തടവ് ലഭിച്ചതെന്ന് സി.എന്‍.എന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ചതു കൊണ്ടാണ് ഇവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയതെന്നാണ് നീതിന്യായ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  10 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  10 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  10 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  10 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  10 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  10 days ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  10 days ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  10 days ago
No Image

കുവൈത്ത്: സ്നാപ്ചാറ്റ് വഴി ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുകയും, പങ്കാളിയാവുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Kuwait
  •  10 days ago
No Image

'ഞാൻ സാധാരണക്കാരനല്ല, പെർഫെക്റ്റോ ആണ്'; ആ സൂപ്പർ താരത്തെക്കാൾ സുന്ദരൻ താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  10 days ago