വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട്: സര്‍വേ 10ന് പൂര്‍ത്തിയാക്കും
കാസര്‍കോട്: വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വാസയോഗ്യമായ താമസസ്ഥലം ഉറപ്പു വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ലൈഫ് പദ്ധതിയുടെ ഭാഗമായുളള പഞ്ചായത്ത്തല സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗം തീരുമാനിച്ചു. കലക്ടര്‍ കെ ജീവന്‍ബാബു അധ്യക്ഷനായി.
വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെയും ഗ്രാമപഞ്ചായത്തുകള്‍ക്കു വിട്ടുകിട്ടിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീല്‍ഡ് ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്േെവ ഈ മാസം 10 നകം പൂര്‍ത്തീകരിക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളില്‍ കൃഷി അസിസ്റ്റന്റുമാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയ ഫീല്‍ഡ് ഓഫിസര്‍മാര്‍ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണം.
കാസര്‍കോട്, നീലേശ്വരം തുടങ്ങിയ നഗരസഭകളിലും ഒരാഴ്ചക്കകം സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് വിനോദ് കുമാര്‍, എ.ഡി.എം കെ അംബുജാക്ഷന്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എല്‍ സുരേഷ്, വിവിധ നഗരസഭ-ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ , ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."