കെട്ടിടമൊഴിയാന്‍ മൂന്നാര്‍ ട്രൈബ്യൂണലിന് നോട്ടീസ്
മൂന്നാര്‍: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മൂന്നാര്‍ ട്രൈബ്യൂണലിനോട് കെട്ടിടമൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
മൂന്നാറിലെ സര്‍ക്കാര്‍ ഭൂമികള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ജീവനക്കാരുടെ കുറവും വിധികളെ സംബന്ധിച്ചുള്ള അവ്യക്തതകളും നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു.
ഇതിനിടെയാണ് കെട്ടിടമൊഴിയുവാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ആഭ്യന്തരവകുപ്പില്‍ നിന്നാണ് നിലിവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ഒഴിഞ്ഞ് കൊടുക്കണമെന്ന ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മൂന്നാറില്‍ പട്ടിക വികസന വകുപ്പിന്റെ ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കെട്ടിടമാണ് 2011ല്‍ അറ്റകുറ്റപണികള്‍ നടത്തി ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനത്തിനായി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."