HOME
DETAILS

സ്വന്തം അന്ത്യചിത്രം പകര്‍ത്തി യു.എസ് സൈനിക

  
backup
May 04, 2017 | 9:03 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%95%e0%b4%b0

വാഷിങ്ടണ്‍: സ്വന്തം അന്ത്യചിത്രം പകര്‍ത്തി മരണത്തിലേക്ക് നടന്നുപോയ ആളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലിതാ, അമേരിക്കന്‍ സൈന്യത്തില്‍ സ്‌പെഷലിസ്റ്റ് ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ച യുവതി അങ്ങനെയൊരു ധീരകൃത്യം നടത്തിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഫ്ഗാനിസ്ഥാനില്‍ സൈനികസേവനത്തിലുണ്ടായിരുന്ന 22കാരിയായ അമേരിക്കന്‍ സൈനിക ഹില്‍ഡ ക്ലായ്റ്റണ്‍ ആണ് സ്വന്തം മരണ ചിത്രം പകര്‍ത്തിവച്ച് ചരിത്രത്തില്‍ ഇടംനേടിയത്. സംഭവത്തിന്റെ വാര്‍ത്തയും ചിത്രവും അമേരിക്ക കഴിഞ്ഞ ദിവസം പുറത്തുവിടുകയായിരുന്നു.
2013 ജൂലൈയില്‍ യു.എസ് സൈനിക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശീലനത്തിനിടെയാണ് മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ച് ഹില്‍ഡയും മറ്റു നാല് അഫ്ഗാന്‍ നാഷനല്‍ ആര്‍മി(എ.എന്‍.എ) സൈനികരും മരിച്ചത്. സ്വന്തം ദാരുണാന്ത്യത്തിന്റെ ചിത്രം കാമറയില്‍ പകര്‍ത്തി ഹില്‍ഡ ചരിത്രത്തിലേക്ക് മറയുകയായിരുന്നു. സംഭവം നടന്ന് ഏകദേശം നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അവരോടുള്ള ആദരസൂചകമായി ചിത്രം യു.എസ് സൈന്യത്തിന്റെ മള്‍ട്ടി മീഡിയാ സംഘമായ ആര്‍മി യൂനിവേഴ്‌സിറ്റി പ്രസ് പുറത്തുവിട്ടത്. ഹില്‍ഡയുടെ ചിത്രത്തോടൊപ്പം മറ്റൊരു എ.എന്‍.എ സൈനികന്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യവും പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹില്‍ഡയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് സൈന്യം ചിത്രം പുറത്തുവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  6 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  6 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  6 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  6 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  6 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  6 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  6 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  6 days ago