HOME
DETAILS

നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റയില്‍പാത മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

  
backup
May 04 2017 | 21:05 PM

%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d



സുല്‍ത്താന്‍ബത്തേരി:  നഞ്ചന്‍ഗോഡ്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റയില്‍പാതയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ ഡി.എം.ആര്‍.സിക്ക് അനുവദിച്ച എട്ടുകോടി രൂപയില്‍നിന്ന് രണ്ടുകോടി രൂപ ഡി.എം.ആര്‍.സിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ 2017 ഫെബ്രുവരി 13ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും പണം നിക്ഷേപിക്കാത്ത സംഭവത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കത്തു നല്‍കി.
 നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത് സംബന്ധിച്ച് വരുന്ന പത്രവാര്‍ത്തകള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍ പാതയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച് ഡോ. ഇ ശ്രീധരനെ പങ്കെടുപ്പിച്ച് ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ആഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും അടിയന്തിരയോഗം വിളിച്ചുചേര്‍ക്കണമെന്നും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ സര്‍വേക്ക് അനുവദിച്ച തുക ഡി.എം.ആര്‍.സിക്ക് നല്‍കാതെ ഡി.എം.ആര്‍.സിയെ ബുദ്ധിമുട്ടിക്കുന്നത് സംബന്ധിച്ച്  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി. വിഷയം സംബന്ധിച്ച് പ്രതിപക്ഷനേതാവും മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago