വിരമിച്ചതിനാല്‍ ഹരജി പ്രസക്തമല്ല: രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി.ഗൊഗോയ് വിരമിച്ചു എന്നതിനാല്‍ ഹരജി പ്രസക്തമല്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.
എന്നാല്‍ രഞ്ജന്‍ ഗൊഗോയ് പദവി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ച് 2018ല്‍ തന്നെ താന്‍ ഹരജി ഫയല്‍ ചെയ്തിരുന്നുവെന്നും അതിന്‍മേല്‍ ഒരു നടപടിയും സുപ്രീം കോടതി സ്വീകരിച്ചില്ലെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. തന്റെ പരാതി രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ചുവെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീം കോടതിയ്ക്ക് കത്തയച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രഞ്ജന്‍ ഗൊഗോയ് പക്ഷപാതപരവും ചീഫ് ജസ്റ്റിസ് പദവിയ്ക്ക് അനുചിതവുമായ പെരുമാറ്റം നടത്തിയെന്ന ആരോപണത്തില്‍ ജഡ്ജിമാരുടെ കമ്മിറ്റി അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. 2018 ഒക്ടോബര്‍ മൂന്നിനായിരുന്നു രഞ്ജന്‍ ഗൊഗോയ് ഇന്ത്യയുടെ 46ാമത്തെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. 2019 നവംബറില്‍ വിരമിച്ച അദ്ദേഹത്തിന്റെ രാജ്യസഭ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."