കനത്ത പേമാരിയില്‍ മഹാളി രോഗം അടക്ക കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം
ശ്രീകൃഷ്ണപുരം: കനത്ത മഴ പെയ്തത് മൂലം അടക്ക കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം. മഹാളി രോഗമാണ് കവുങ്ങുകള്‍ക്ക് ബാധിച്ചിരിക്കുന്നത്. തുടര്‍ച്ചയായി മഴ പെയ്തത് മൂലം കവുങ്ങുകള്‍ക്ക് ചീയല്‍ വരുകയും വേരുകള്‍ക്ക് ക്ഷയം സംഭവിച്ചാണ് മഹാളി രോഗം ഉണ്ടാവുന്നത്. തന്മൂലം പൂപ്പല്‍ ഉണ്ടാവുന്നു. കാല വര്‍ഷം ശക്തി ആകുന്നതിനു മുമ്പ് പല അടക്ക കച്ചവടക്കാരും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ലക്ഷങ്ങളുടെ അടക്ക തോട്ടങ്ങള്‍ വാങ്ങിയിരുന്നു. മഴ മാറി നിന്നപ്പോള്‍ ഇത്തരം തോട്ടങ്ങളില്‍ മഹാളി ബാധിച്ചു അടക്ക കൊഴിഞ്ഞു പോയ കാഴ്ചയാണ് കാണുന്നത്. ഇവിടങ്ങളിലെല്ലാം ലക്ഷങ്ങളാണ് കച്ചവടക്കാര്‍ തോട്ടം ഉടമകള്‍ക്ക് നല്‍കിയത്. മഴ ശമിച്ചാല്‍ അടക്ക പറിക്കാം എന്ന കരുതിയതായിരുന്നു കച്ചവടക്കാര്‍. ഇനി ഇ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് എങ്ങനെ കര കയറും എന്ന വിഷമ വൃത്തത്തിലാണ് ഇവര്‍. പല കര്‍ഷകരും മഹാളി ബാധയേറ്റ കവുങ്ങുകളില്‍ തുരിശും ചുണ്ണാമ്പും പൂശാന്‍ തുടങ്ങിയിട്ടുണ്ട്. അടക്ക കൃഷി ജീവിത വരുമാനായി മുന്നോട്ട് പോകുന്നവരാണ് ഇവര്‍. താരതമ്യേന മാര്‍ക്കറ്റില്‍ അടക്കക്ക് ഇപ്പോള്‍ വില കുറവാണു. സ്വര്‍ണം പണയം വെച്ചും സ്വാകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടം വാങ്ങിയും ആണ് ഇവര്‍ പല കവുങ്ങ് തോട്ടങ്ങളും വാങ്ങിയിരുന്നത്. ഇ ഓണവും ബക്രീദും ആഘോഷമില്ലാത്ത കറുത്ത ദിനിങ്ങളായി ഇവര്‍ക്ക് അനുഭവപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."