ഒരുമാസത്തിനിടെ പിടിയിലാകുന്നത് നാലാമത്തെ ക്വട്ടേഷന്‍ സംഘം
പെരിന്തല്‍മണ്ണ: ഇന്നലെ ആറംഗ ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയതോടെ പെരിന്തല്‍മണ്ണയില്‍ ഒരുമാസത്തിനകം പിടിയിലായ ക്വട്ടേഷന്‍ സംഘങ്ങളുടെ എണ്ണം നാലായി. പ്രതികളില്‍ ചിലര്‍ കൊലക്കേസുകളിലും പണം തട്ടല്‍ കേസുകളിലും പ്രതികളാണ്. ജയിലുകളില്‍ നിന്നു സ്ഥാപിച്ച ബന്ധമാണു പുതിയ ക്വട്ടേഷന്‍ സംഘം രൂപീകരിച്ചവരാണ്.
ആനമങ്ങാട് സ്വദേശി ഓടക്കല്‍ സലീമിനെ അക്രമിച്ചു പണം തട്ടിയ കേസിലെ പ്രതികള്‍ കുനിയില്‍ കൊലപാതക്കേസിലെ പ്രതികളാണ്. ജില്ലയിലെ മുമ്പുണ്ടണ്ടായ കൊളത്തൂരിലെ കുഴല്‍പണം തട്ടിയ കേസിലെയും താഴെക്കോട് തമിഴ്‌നാട് കൊയമ്പത്തൂര്‍ സ്വദേശികളുടെ പണം തട്ടിയ കേസിലെയും പ്രതികളായ എട്ടു പേരെ പെരിന്തല്‍മണ്ണ സി.ഐ എ.എം സിദ്ദീഖും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസത്തോടെ ഹൈവേ കേസുകളില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. പ്രതികളെല്ലാം ഉപയോഗിക്കുന്നതു വാടകക്കെടുത്ത വാഹനങ്ങളാണ് . കഴിഞ്ഞ ദിവസം കൊളത്തൂരില്‍ കുഴല്‍പ്പണം തട്ടിയ കേസിലെ പ്രതികള്‍ വടകരയിലെ യുവാവിന്റെ കാര്‍ മറ്റൊരാവശ്യത്തിനാണെന്നു പറഞ്ഞാണു വാങ്ങിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഈ കാര്‍ തല്ലിതകര്‍ത്തിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണു വാഹനമുടമ തന്റെ കാര്‍ ക്വട്ടേഷന്‍ സംഘം ഉപയോഗിച്ചതറിയുന്നത്. കേസില്‍പ്പെട്ട വാഹനം ഇറക്കാന്‍ വാഹന ഉടമകള്‍ സ്റ്റേഷന്‍ കയറിയിറങ്ങേണ്ടണ്ട അവസ്ഥയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."