സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നത് ഭീകരപ്രവര്‍ത്തനം: സുധീരന്‍
പയ്യന്നൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ അനാഥമാക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇതിനു വരുന്ന ചിലവ് ഉത്തരവാദികളായ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
കൊലപാതകങ്ങള്‍ നടന്ന പയ്യന്നൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമാധാന സദസ് ഗാന്ധി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലക്കത്തിക്കിരയാകുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ താല്‍ക്കാലികമായി സഹായിക്കുമെന്നല്ലാതെ ഒരിക്കലും അവരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നില്ല. കൊലപാതക രാഷ്ട്രീയത്തിലൂടെ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നത് ഭീകരപ്രവര്‍ത്തനം തന്നെയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷനായി.
സിനിമ, സീരിയല്‍ നടന്‍ വി.പി രാമചന്ദ്രന്‍, ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ. നാരായണന്‍ നമ്പൂതിരി, കെ. പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, വി.എ നാരായണന്‍, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ. ഡി മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."