വയനാട്ടില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
തരുവണ: കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരണപ്പെട്ടത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹിമിന്റെ ഭാര്യയാണ്. ഓഗസ്റ്റ് എട്ടിനാണ് മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സക്കായി ഇവര്‍ അഡ്മിറ്റായത്. അന്നേ ദിവസം കരിപ്പൂര്‍ വിമാന അപകടത്തില്‍ പരുക്കേറ്റവരേയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചത്.
ഔദ്യോഗിക നടപടി ക്രമങ്ങള്‍ക്ക് ശേഷം മാത്രമേ മരണകാരണം കോവിഡ് ആണോയെന്നുള്ള കാര്യത്തില്‍ സ്ഥിരീകരണം വരികയുള്ളൂ. മക്കള്‍: സറീന, സാജിദ, സമീര്‍, സബിത, സല്സബീല്. മരുമക്കള്‍: പി.എ ഗഫൂര്‍ (കുവൈത്ത്) കെ.സി ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."