കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല; മൃതദേഹത്തിനരികില്‍ ഭക്ഷണം വിളമ്പി: തിരുവനന്തപുരം മെഡി.കോളേജില്‍ പ്രതിഷേധം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല. മൃതദേഹത്തിനരികില്‍ രോഗികള്‍ക്ക് ഭക്ഷണവും വിളമ്പി. ഇതില്‍ പ്രതിഷേധിച്ച് രോഗികള്‍ ബഹളം വെച്ചു. എല്ലാവരും ഭക്ഷം കഴിക്കാതെ പ്രതിഷേധിച്ചു. പുലര്‍ച്ചേ അഞ്ചരയോടെയാണ് കൊവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡിലെ മറ്റ് രോഗികള്‍ വിവരം അറിയിച്ചെങ്കിലും മൃതദേഹം പൊതിഞ്ഞ് വാര്‍ഡില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
അഞ്ചാം വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമായിരുന്നു. ബോഡി മാറ്റാതെ ഭക്ഷണം വിളമ്പിയതോടെയാണ് മറ്റ് രോഗികള്‍ പ്രതിഷേധിച്ചത്. എന്നാല്‍ മരണം നടന്നാലും ഇല്ലെങ്കിലും രോഗികള്‍ക്ക് കൃത്യസമയത്ത് ഭക്ഷണം നല്‍കണമെന്നാണ് നിര്‍ദ്ദേശമെന്ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ വിശദീകരണം. രോഗികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."