സിംഗപ്പൂരില്‍നിന്നും സഞ്ചരിക്കുന്ന ആര്‍.ഒ പ്ലാന്റുകള്‍ എത്തി
ആലപ്പുഴ: പ്രകൃതി ദുരന്തങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവര്‍ നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സിംഗപ്പൂരില്‍നിന്നും ആര്‍ ഒ പ്ലാന്റുകള്‍ എത്തി. കൊണ്ടുനടക്കാവുന്ന സ്യൂട്ട്‌കേസ് ആര്‍.ഒ പ്ലാന്റുവഴി പ്രളയബാധിതര്‍ക്ക് നേരിടുന്ന കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് .
മുഖ്യമന്ത്രി ചെയര്‍മാന്‍ ആയുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്കാണ് സിങ്കപ്പൂര്‍ കമ്പനി സ്യൂട്ട് കേസ് ആര്‍.ഓ പ്ലാന്റ് അനുവദിച്ചത്. എന്നാല്‍ അത് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് കൈമാറുകയായിരുന്നു.
സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്വയാന എന്ന കമ്പനിയാണ് ആറര ലക്ഷം രൂപ വിലവരുന്ന രണ്ട് ആര്‍.ഒ പ്ലാന്റുകള്‍ എത്തിച്ചിരിക്കുന്നത്.
പ്ലാന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടം പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ കളക്ട്രേറ്റില്‍ നിര്‍വഹിച്ചു.
പ്ലാന്റ് ജില്ലാകലക്ടര്‍ എസ്.സുഹാസിന്‍ കൈമാറി. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹസന്‍ അഹമ്മദ് ആര്‍.ഒ പ്ലാന്റുകള്‍ മന്ത്രി ജി.സുധാകരന് കൈമാറി.
അള്‍ട്രാ വയലറ്റ് രശ്മികള്‍ വരെ കടത്തിവിട്ട് ഏതുതരം വെള്ളത്തിലെയും മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ ഈ പോര്‍ട്ടബിള്‍ ആര്‍.ഒ പ്ലാന്റുകള്‍ക്ക് കഴിയും. മണിക്കൂറില്‍ 500 ലിറ്റര്‍ വെള്ളം വരെ ശുദ്ധീകരിക്കാനും ഇവയ്ക്ക് സാധിക്കും.
ജലത്തിലടങ്ങിയിരിക്കുന്ന ഖര മാലിന്യങ്ങളേയും ബാക്ടീരിയകളേയും വൈറസുകളേയുമൊക്കെ നിമിഷനേരം കൊണ്ടില്ലാതാക്കാനും ഈ കുഞ്ഞന്‍ ആര്‍.ഒകള്‍ക്കാകും.
28 കിലോ മാത്രം ഭാരമുള്ളതിനാല്‍ ബോട്ടുകളിലും വ്‌ളളങ്ങളിലും ഇരുചക്രവാഹനങ്ങളിലുമെല്ലാം കൊണ്ടുപോകാനാകുമെന്നതും ഈ ആര്‍.ഒ പ്ലാന്റുകള്‍കളുടെ പ്രത്യേകതയാണ്.
15 വര്‍ഷം വരെ ഇവ കേടുകൂടാതെ ഉപയോഗിക്കാനാകും. പ്രീമിയം സൂപ്പര്‍ഫ്‌ലക്‌സ് സിലിക്കണ്‍ കാര്‍ബൈഡ് ഫില്‍റ്ററായതിനാല്‍ സാധാരണ ആര്‍.ഓകളെക്കാള്‍ കൂടുതല്‍ പ്രകൃതി സൗഹൃദമാണ്.സാധാരണ ആര്‍.ഒകള്‍കളെക്കാള്‍ മികച്ച നിര്‍മിതിയാണ ഈ സ്യൂട്ട് കേസ് സേവര്‍ ആര്‍.ഒകള്‍ക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."