പഴയ എസ്.പി ഓഫിസില്‍ സൂക്ഷിച്ച ക്രൈംഫയലുകള് കടത്തി
കാസര്‍കോട്: പുലിക്കുന്നിലെ പഴയ എസ്.പി ഓഫിസ് കെട്ടിടത്തില്‍ സൂക്ഷിച്ച ഡി.സി.ആര്.ബിയുടെ ക്രൈം ഫയലുകള്‍ കടത്തിക്കൊണ്ടു പോയി. നിരവധി ഫയലുകള്‍ പ്ലാസ്റ്റിക് ചാക്കിലാക്കിയ ശേഷം കെട്ടിടത്തിന്റെ വളപ്പിലും സമീപത്തെ റോഡിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവമെന്ന് കരുതുന്നു.
കെട്ടിടത്തിന്റെ സമീപത്തെ ഇറിഗേഷന്‍ വകുപ്പ് ഓഫിസിലെ ജീവനക്കാര്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ദ്രവിച്ച് തകരാറിലായ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയില്‍ സൂക്ഷിച്ചതായിരുന്നു ഫയലുകള്‍.
1996 മുതലുള്ള നിരവധി ക്രൈം ഫയലുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. മുറിക്ക് താഴ് ഉണ്ടായിരുന്നില്ല. പുറത്ത് രണ്ട് ഓട്ടോയും അതിലൊന്നില്‍ ഒരു സ്ത്രീയെയും കണ്ടിരുന്നതായി ഓഫിസ് ജീവനക്കാര്‍ പറഞ്ഞു. ഇവരെ കണ്ട ഉടന്‍ ഇവര്‍ സ്ഥലം വിട്ടു. പിന്നീട് കൊണ്ടുപോകാനായിരിക്കാം ചാക്കിലാക്കി ഫയല്‍ കെട്ടുകള്‍ ചാക്കിലാക്കി റോഡരികില്‍ വച്ചതെന്ന് കരുതുന്നു.
ഓട്ടോയില്‍ നിരവധി ഫയലുകള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. ജീവനക്കാര്‍ പൊലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."