തരൂര്‍ പാര്‍ട്ടിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍; തരൂരിനെ പിന്തുണച്ച് ശബരീനാഥന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ കത്തെഴുതിയ ശശി തരൂര്‍ എം.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. അതേസമയം കേരളത്തിലെ ഗ്രൂപ്പുകള്‍ക്കതീതനായ തരൂര്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന അവസരത്തില്‍ പിന്തുണച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ രംഗത്തെത്തി.
തരൂര്‍ കോണ്‍ഗ്രസിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വതയില്ലാത്തതുകൊണ്ടണ്ടാണ് കത്തെഴുതിയ 23 പേരില്‍ ഉള്‍പ്പെട്ടതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ തരൂരിനറിയില്ല. വിശ്വപൗരനായതുകൊണ്ടണ്ട് എന്തും പറയാമെന്നത് ശരിയല്ല. ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണ്.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തരൂര്‍ തയാറാകണം. ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്കു വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുകയണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതല്‍ക്കൂട്ടാണ് തരൂരെന്ന് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വിമാനത്താവള വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടണ്ടാകാം. എം.പി എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തണ്ട് നിലപാട് രൂപീകരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുക്കണമെന്ന് ശബരീനാഥ് ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രിയെ പ്രകീര്‍ത്തിച്ചത്, തിരുവനന്തപുരം വിമാനത്താവളം, സോണിയ ഗാന്ധിക്കെതിരായ കത്ത് തുടങ്ങിയ വിഷയങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കള്‍ തരൂരിനെ വിമര്‍ശിച്ച ഘട്ടത്തിലാണ് ശബരീനാഥിന്റെ പിന്തുണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."