HOME
DETAILS

മലയാളികൾക്ക് അഭിമാനം; സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ ഏക വിദേശിയായി ഷീബ

  
backup
September 02 2020 | 18:09 PM

moh-award-for-malayali-nurs-at-saudi
      റിയാദ്: സഊദിയിലെ മികച്ച ഇരുപത് ആരോഗ്യ പ്രവർത്തകരെ ആദരിച്ചതിൽ മലയാളി നഴ്‌സും. ജിസാനിലെ അബൂ അരിഷ് ജനറൽ ആശുപത്രിൽ നഴ്സ് ആയി ജോലി ചെയ്യുന്ന കണ്ണൂർ പയ്യന്നൂർ പയ്യാവൂർ സ്വദേശിയായ ഷീബാ അബ്രഹാമിനെ തേടിയാണ് സഊദി  ഗവൺമെൻ്റിൻ്റെ ഉന്നത അംഗീകാരം തേടിയെത്തിയത്. കൊവിഡ് സേവന കാലത്തെ ആത്മാർത്ഥതക്കാണ് അംഗീകാരം. 
 
    രാജ്യത്ത് 20 പേർക്ക് നലകിയ ഈ അംഗീകാരത്തിന് ഒരേ ഒരു വിദേശി മലയാളിയാണെന്നതും ശ്രദ്ധേയമാണ്.  ജോലിയിലുള്ള ആത്മാർത്ഥതയും ആതുര ശുശ്രൂഷ രംഗത്ത് രണ്ട് പതീറ്റാണ്ടായുള്ള അർപ്പണ മനസ്കതയും കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും നല്ല നഴ്സുമാർക്ക് നലകുന്ന അംഗികാരമാണ് ഷീബക്ക് ലഭിച്ചത്. 14 വർഷ കാലമായി അബൂ അരീഷ് ജനറൽ ഹോസ്പിറ്റലിൽ ഹെഡ് നഴ്സായി ജോലി നോക്കുന്ന ഇവർ  സ്വദേശികൾക്കൊപ്പം ഇന്ത്യക്കാരുടെയും പ്രിയങ്കരി കൂടിയാണ്.
 
        കണ്ണൂർ ജില്ലയിലെ പയ്യാവൂരിലെ എരുവേശ്ശി സ്വദേശി വാഴക്കാട്ട് എബ്രഹാം, കൈപ്പുഴ ഫിലോമിന ദമ്പതികളുടെ പുത്രിയാണ്. നഴ്സിങ്ങ് പഠന ശേഷം ബംഗ്ളുവിലും മുംബൈയിലുമായി ആറു വർഷത്തോളം സേവനം ചെയ്തിട്ടുണ്ട്. ബിസിനസ് മേഘലയിൽ പ്രവർത്തിച്ചിരുന്ന ഷീൻസ് ലൂക്കോസ് ആണ് ഭർത്താവ്.  വിദ്യാർത്ഥികളായ സിവർട്ട് ഷീൻസ്, സ്റ്റുർട്ട് ഷീൻസ് എന്നവരാണ് മക്കൾ.
 
         നിരവധി ഇന്ത്യൻ വംശജർക്ക് ആശ്വാസം ചൊരിഞ്ഞ ഷീബക്ക് അബു അരീഷിൽ വെച്ച്  ജിസാൻ കെ എം സി സി സെൻട്രൽ കമ്മറ്റി ആദരവ്‌ നൽകി.
ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റുമായ ഹാരിസ് കല്ലായി കെ എം സി സി യുടെ  ഉപഹാരം ഷീബക്ക്  സമർപ്പിച്ചു. ഗഫൂർ വാവുർ, ഖാലിദ് പട്ല, ഷമീർ അമ്പലപ്പാറ, സാദിഖ് മാഷ് മങ്കട, നാസർ വാക്കാലൂർ,  നജീബ് പാണക്കാട്, അസീസ് ചെട്ടിപ്പടി ന്നിവർ സന്നിഹിതരായിരുന്നു..
 
       ഷീബയുടെ മികച്ച സേവനത്തിൽ ജിസാൻ കെ എം സി സി നേരത്തെ ഒരുക്കിയ ചടങ്ങിൽ വെച്ച് ടി വി ഇബ്രാഹിം എം എൽ എ ഷീബയെ ആദരിച്ചിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago