HOME
DETAILS

ബാങ്ക് രേഖകള്‍ വ്യാജമെന്ന് പൊലിസ്

  
backup
April 28 2019 | 19:04 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d

 


കൊച്ചി: സീറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ് വഴിത്തിരിവില്‍. ബാങ്ക് രേഖകള്‍ വ്യാജമാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. മാര്‍ ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി. കേസിലെ പരാതിക്കാരന്‍ ഫാ. ജോബി മാപ്രക്കാവിലിന്റെ രഹസ്യമൊഴി കോടതിയും രേഖപ്പെടുത്തി.


നേരത്തെ സീറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. സീറോ മലബാര്‍ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്‍പനയില്‍ സഭക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹരജിക്കാന്റെ ആരോപണം. എറണാകുളം സെന്‍ട്രല്‍ പൊലിസാണ് കേസ് അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയില്‍ കര്‍ദിനാള്‍ ആലഞ്ചേരി അടക്കം മൂന്നുപേര്‍ക്കെതിരേ കേസെടുക്കാന്‍ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. സഭാ വിശ്വാസിയായ എറണാകുളം സ്വദേശി പാപ്പച്ചന്‍ കേസുമായി ബന്ധപ്പെട്ട് കര്‍ദിനാളിനെതിരേയും ആരോപണവിധേയര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ദിനാളിന്റെ അക്കൗണ്ടിലൂടെയാണ് രഹസ്യ ഇടപാടെന്നായിരുന്നു ആരോപണം. ഇതിനെതിരായാണ് ഫാ.ജോബി മാപ്രക്കാവില്‍ പൊലിസില്‍ പരാതി നല്‍കിയത്. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരനുമായി കര്‍ദിനാള്‍ ആലഞ്ചേരിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്നാണ് തൃക്കാക്കര പൊലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കേസില്‍ ഒന്നാംപ്രതി ഫാ. പോള്‍ തേലക്കാട്ടും രണ്ടാംപ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തുമായിരുന്നു. എന്നാല്‍, ഇവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സഭ ആവശ്യപ്പെട്ടിരുന്നു.


വ്യാജരേഖ ഉണ്ടാക്കിയവരെ കണ്ടുപിടിക്കാന്‍ സിനഡ് നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് സഭാ നേതൃത്വം വ്യക്തമാക്കിരുന്നു. വിവാദ ഭൂമി കച്ചവടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറിയിട്ടുണ്ട്. അതിരൂപതാ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് പഠിച്ചതിനുശേഷം വത്തിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.


സീറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം വത്തിക്കാന് കൈമാറിയത്. അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോട്ടത്ത് നിയോഗിച്ച ജോസഫ് ഇഞ്ചോടി കമ്മിഷന്റെ കണ്ടെത്തലുകളും സ്വകാര്യ ഓഡിറ്റ് ഉപദേശക സ്ഥാപനമായ കെ.പി.എം.ജിയുടെ ശുപാര്‍ശകളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയാണ് റിപ്പോര്‍ട്ട് സ്വീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago